കൃത്യ സമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുന്നത് അത്ര വലിയ പ്രശ്നമൊന്നുമല്ല എന്നാണ് മിക്ക ആളുകളുടെയും ധാരണ എന്നാൽ ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവർത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് വാസ്തവം
ജോലിയിലെ തിരക്കുകൊണ്ടോ, മറ്റു കാരണങ്ങളാലോ ഉച്ച ഭക്ഷണം ഒഴിവാക്കി, ഏറെ വൈകി ചെറു സ്നാക്സ് കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഈ ശീലം എത്രയും വേഗത്തിൽ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂർണമായും ശരീരത്തെ ബാധിക്കുകയാണ് ചെയ്യുക.
ശരീരം കൂടുതൽ ക്ഷീണിക്കുകയും തളരുകയും ചെയ്യൂം. തല വേദനയും അസ്വസ്ഥതകളും കാരണം പിന്നീട് ജോലി ചെയ്യാൻ തന്നെ സാധിക്കില്ല. മത്രമല്ല ഒരു നേരം ആഹാരം തെറ്റുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ അളവിലും മാറ്റങ്ങൾ ഉണ്ടാകും. ഇത് മാനസിക സമ്മർദ്ദം, വിശാദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം.