Publish Date: Mon, 24 Dec 2018 (19:00 IST)
Updated Date: Mon, 24 Dec 2018 (19:03 IST)
സംവിധായകനായും, തിരക്കഥാകൃത്തായും നടനായുമെല്ലാമാണ് നമ്മൾ ബാലചന്ദ്രമേനോനെ കണ്ടിട്ടുള്ളത്. എന്നാൽ ഇനി വേറൊരു രൂപത്തിൽ കൂടി കാണാം. അഭിനയത്തിലല്ല, ജീവിതത്തിൽ തന്നെ. ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ എഴുതിയിരിക്കുകയാണ് ബാലചന്ദ്രമേനോൻ.
അഭിഭാഷകനായി കോടതിയിൽ പ്രവർത്തിക്കുന്നതിന് മുന്നോടിയയി ഉള്ള പരീക്ഷയാണിത്. ആലുവ ചൂണ്ടി ഭാരതമാത സ്‌കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസില്‍ വച്ച് ഞായറാഴ്‌ച രാവിലെയാണ് ബാലചന്ദ്ര മേനോൻ പരീക്ഷ എഴുതിയത്.
‘അഭിഭാഷകനാവുക എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. പക്ഷേ പല കാരണങ്ങൾകൊണ്ടും എൽ എൽ ബി പരീക്ഷ എഴുതുന്നത് നീണ്ടുപോയി ഒടുവിൽ 2011ലാണ് സന്നത് എടുക്കാൻ സാധിച്ചത്‘ എന്ന് ബാലാചന്ദ്ര മേനോൻ പറഞ്ഞു. കോടതിയിൽ കേസ് വാദിക്കുന്നതിനുള്ള അവസാന കടമ്പയാണ് ബാർ അസോസിയേഷന്റെ ഈ പരീക്ഷ. ഇത് ജയിക്കുന്നതോടെ ജീവിതത്തിൽ വക്കീലായി ബാലചന്ദ്രമേനോൻ വേഷമിടും.