Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്ത് നാലുകോടി ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച് ഹോണ്ട !

രാജ്യത്ത് നാലുകോടി ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ച് ഹോണ്ട !
, തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (19:51 IST)
ഇന്ത്യൻ വിപണിയിൽ 4 കോടി ഇരു ചക്ര വാഹനങ്ങൾ വിറ്റഴിച്ച് ജാപ്പനിസ് വാഹന നിർമ്മാതാക്കളായ ഹോണ്ട. പതിനെട്ട് വർഷംകൊണ്ടാണ് ഹോണ്ട മോട്ടോർ സൈക്കിൾസ് ആൻ‌ഡ് സ്കൂട്ടർ ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന കമ്പനി എന്ന റെക്കോർഡ് ഹോണ്ട സ്വന്തമാക്കി.
 
ഗിയർ‌ലെസ് സ്കൂട്ടറുകളാണ് ഹോണ്ട ഇന്ത്യൻ വിപണിയിൽ ഏറെയും വിറ്റഴിച്ചത്. 2001ൽ ആക്ടീവയെ വിപണിയിലെത്തിച്ചാണ് ഹോണ്ട ഇന്ത്യയിൽ തുടക്കം കുറിക്കുന്നത്. ഈ സമയം ഗിയർ ഇരുചക്ര വാഹനങ്ങൾ ഹീറോയുമായി സഹകരിച്ചാണ് ഹോണ്ട പുറത്തിറക്കിയിരുന്നത്. 2011 ഈ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷമാണ് ഹോണ്ട കൂടുതൽ ഗിയർ ബൈക്കുകൾ വിപണിയിലെത്തിച്ചത്.
 
ആക്ടീവ തന്നെയാണ് ഹോണ്ട ഏറ്റവുമധികം വിറ്റഴിച്ച വാഹനം. ആക്ടീവയുടെ ജനപ്രിയതക്ക് ഇപ്പോഴും കുറവില്ല. രണ്ട് കോടി യൂണിറ്റുകൾ വിറ്റഴിക്കുന്ന രാജ്യത്തെ ആദ്യ സ്കൂട്ടർ എന്ന നേട്ടം ഈ വർഷം ഒക്ടോബറിൽ തന്നെ ഹോണ്ട ആക്ടീവ സ്വന്തമാക്കിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മനിതിയുടെ വാഹനം കടത്തിവിട്ടു, സാധാരണക്കാരുടെ വാഹനം കടത്തി വിടുന്നില്ല‘; ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുമെന്ന് നിരീക്ഷക സമിതി