Webdunia - Bharat's app for daily news and videos

Install App

ബെഡ് കോഫി വേണ്ടാ.., പകരം കുടിക്കൂ ഈ പാനീയം !

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (15:00 IST)
രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാണ് മിക്കവരും ദിവസം ആരംഭിക്കാറുള്ളത്. ഉപേക്ഷിക്കാനാവാത്ത ഒരു ശീലമാണ് ഇത് പലർക്കും. എന്നാൽ നമുക് ഈ ശീലത്തിൽ ഒരൽപം മാറ്റം വരുത്തിയാലോ? ജീവിതത്തിൽ അതിന്റെ ഗുണകരമായ മാറ്റങ്ങൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നമുക്ക് മനസ്സിലാവും.
 
എന്താണ് ഈ പാനിയം എന്നായിരിക്കും ചിന്തിക്കുന്നത്. നമുക്ക് സുപരിചിതമായ നാരങ്ങാ വെള്ളമാണ് ബെഡ്കോഫിക്ക് പകരമായി കുടിക്കാവുന്ന ആ ഔഷധ പാനിയം. എന്നാൽ ചെറിയ ഒരു വ്യത്യാസമുണ്ട് തണുത്ത നാരങ്ങവെള്ളമല്ല ചെറു ചുടുള്ള നാരങ്ങാവെള്ളമാണ് കുടിക്കേണ്ടത്. ഇതിൽ ഉപ്പോ പഞ്ചസാരയോ ചേർക്കാതിരിക്കുന്നതാണ് നല്ലത്.
 
ഈ പാനിയം ദിവസത്തിന്റെ ആരംഭത്തിൽ വെറും വയറ്റിൽ കുടിച്ചാൽ ദിവസം മുഴുവനും ഉൻ‌മേഷവും ഊർജ്ജവും നിലനിൽക്കും എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സീ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.
 
ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറംതള്ളാനും ഈ പാനിയം സഹായിക്കും. ദഹനപരമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കൂടിയാണ് ചെറുചൂടുള്ള നാരങ്ങാ വെള്ളം. ചർമ സംരക്ഷണത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഉത്തമമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments