Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉറങ്ങാൻ കിടക്കുമ്പോൾ മുഖത്ത് എള്ളെണ്ണ പുരട്ടൂ, മാറ്റം രാവിലെ അറിയാം!

ഉറങ്ങാൻ കിടക്കുമ്പോൾ മുഖത്ത് എള്ളെണ്ണ പുരട്ടൂ, മാറ്റം രാവിലെ അറിയാം!

ഉറങ്ങാൻ കിടക്കുമ്പോൾ മുഖത്ത് എള്ളെണ്ണ പുരട്ടൂ, മാറ്റം രാവിലെ അറിയാം!
, തിങ്കള്‍, 5 നവം‌ബര്‍ 2018 (10:45 IST)
സൗന്ദര്യ സംരക്ഷണത്തിന് പരീക്ഷിച്ച് നോക്കാത്തതായി ഒന്നുംതന്നെ ഇല്ലെന്ന് പറയാം. പലതരം ക്രീമുകളും മറ്റും പരീക്ഷിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വസ്‌തുക്കൾ ഉപയോഗിക്കുന്നത് തന്നയല്ലേ? സൈഡ് ഇഫക്‌ടുകൾ ഉണ്ടാകാതിരിക്കാൻ ബെസ്‌റ്റ് ഇതുതന്നെയാണ്.
 
എന്നാൽ മുഖത്തും ചർമ്മത്തിലും ഒരിക്കലും പരീക്ഷണങ്ങൾ നടത്താൻ പാടില്ല. ചർമ്മങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാത്ത വസ്‌തുക്കൾ കണ്ടെത്ത് മാത്രമേ നമ്മൾ അപ്ലൈ ചെയ്യാൻ പാടുള്ളൂ. അത് പ്രകൃതിദത്തമാണെങ്കിലും അല്ലെങ്കിലും. എള്ളെണ്ണ ഇത്തരത്തിൽ മുഖത്തിനും ചർമ്മത്തിനും ബെസ്‌റ്റാണ്. എങ്ങനെയെന്നല്ലേ... പറയാം...
 
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകളും മറ്റും എള്ളെണ്ണ തടവിയാൽ മാറികിട്ടും. എന്നാൽ അതിന് പ്രത്യേക സമയം ഉണ്ട്. രാതിയിൽ കിടക്കുമ്പോഴാണ് ഇങ്ങനെ ചെയ്യേണ്ടത്. എള്ളെണ്ണ ഉപയോഗിച്ച് ബോഡി മസാജ് ചെയ്യുന്നതും നല്ലതാണ്. സാധാരണ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിന്റെ ഇരട്ടി ഫലമാണ് എള്ളെണ്ണയിലൂടെ നമുക്ക് കിട്ടുക.
 
ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കാനും എള്ളെണ്ണ നല്ലതാണ്. കൂടാതെ ഇത് മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും. പാദം വിണ്ടുകീറുന്ന പ്രശ്‌നത്തിനും പരിഹാരം എള്ളെണ്ണയിൽ ഉണ്ട്. വിണ്ടുകീറുന്ന സ്ഥലത്ത് അൽപ്പം എള്ളെണ്ണ തടവിക്കൊടുത്താൽ മതി. ഒരാഴ്‌ചയ്‌ക്കുള്ളിൽ മാറ്റം മനസ്സിലാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലയൂട്ടുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!