അടുക്കളകളിൽ എണ്ണ വളരെ സൂക്ഷിച്ചുമാത്രം ഉപയോഗിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് മായം കലർത്താത്ത എണ്ണകളൊന്നും തന്നെ വിപണിയിൽ ലഭിക്കില്ല എന്നതും പ്രധാനമാണ്. അതിനാൽ എണ്ണ വാങ്ങുമ്പോൾ തന്നെ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
കൊപ്രയാട്ടി ശുദ്ധമായ വെളിച്ചെണ്ണയാക്കി ഉപയോകിച്ചിരുന്നവരാണ് നമ്മൾ. എന്നാൽ ആ ശീലമെല്ലാം ഇന്ന് നമ്മെ വിട്ട് പോയി കഴിഞ്ഞിരിക്കുന്നു. എണ്ണ പാചകത്തിനായി ഉപയോകിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യമായി തന്നെ ചെയ്യേണ്ടത് ഡാൽഡ പോലുള്ള ഹൈഡ്രോജനേറ്റഡ് എണ്ണകൾ ഉപയോഗിക്കാത്രിക്കുക എന്നതാണ്.
എണ്ണ പുകയുന്നതുവരെ ചൂടാക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇത്തരത്തിൽ പുകയുന്ന അളവിലേക്ക് എണ്ണ ചൂടാകുമ്പോൾ ക്യാൻസറിനു കാരണമാകുന്ന വിഷപദാർത്ഥങ്ങൾ ഉത്പതിപ്പിക്കപ്പെടും.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുക രീതി പല വീടുകളിലും ഉണ്ട്. ഇത് അപകടം വിളിച്ചുവരുത്തലാണ്. ഉപയോഗിച്ച എണ്ണയും ഉപയോഗിക്കാത്ത എണ്ണയും കൂട്ടിക്കലർത്തി പാചക ചെയ്യുന്നതും രോഗങ്ങൾക്ക് കാരണമാകും.