ഉറക്കമില്ലായ്മ പല അസുഖങ്ങൾക്കും കാരനമാകുന്നു എന്ന് നമുക്കറിയാം. ചില രോഗങ്ങളുമായി ആശുപത്രിയിൽ എത്തുമ്പോൾ ഡോക്ടർമാർ നമ്മോട് ചോദിക്കുന്ന ചോദ്യം ഉറക്കം കുറവാണൊ എന്നാണ്. ഉറക്കമില്ലായ്മ അസുഖങ്ങൾക്ക് കാരണമാകുന്നതു പോലെ മിക്ക അസുഖങ്ങൾക്കും ഒരു ഉത്തമ ഔഷധമാണ് ഉറക്കം.
മാനസികവും ശാരീരികവുമായ പല രോഗങ്ങൾക്കുമുള്ള നല്ല മരുന്ന് നല്ല ഉറക്കം തന്നെയാണ്. പ്രത്യേകിച്ച് വിശാദരോഗം സ്റ്റ്ട്രെസ്സ് തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് മരുന്നുകളെക്കാൾ ഏറ്റവും ഫലം ചെയ്യുക ഉറക്കം തന്നെയാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ ഉറക്കം കെടുത്താറുണ്ട്. ഇത് വലിയ പ്രശ്നങ്ങളിലേക് നമ്മേ കൊണ്ടുചെന്നേത്തിച്ചേക്കും.
ആസ്മ ശ്വാസമുട്ടം തുടങ്ങിയ അസുഖങ്ങൾ നമ്മുടെ ഉറക്കത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇതിനെ ശാത്രീയമായി മറികടക്കാനുള്ള മാർഗങ്ങൾ ഡോക്ടറിൽ നിന്നും കണ്ടെത്തണം. ഇത്തരംസാഹചര്യങ്ങളിൽ ഉറക്ക ഗുളികൾ കഴിക്കുന്നത് ശരീരത്തെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.