Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വീശ്വരൂപം ടുവിന്റെ റിലീസ് തടയണമെന്ന് ഹർജി; സാമ്പത്തിക ഇടപാട് കേസിൽ കമൽഹാസന് മദ്രാസ് ഹൈക്കോടതിയുടെ വക്കീൽ നോട്ടീസ്

വീശ്വരൂപം ടുവിന്റെ റിലീസ് തടയണമെന്ന് ഹർജി; സാമ്പത്തിക ഇടപാട് കേസിൽ കമൽഹാസന് മദ്രാസ് ഹൈക്കോടതിയുടെ വക്കീൽ നോട്ടീസ്
, ശനി, 4 ഓഗസ്റ്റ് 2018 (20:25 IST)
ചെന്നൈ: സംവിധയകനും നടനും മക്കൾ നിതി മയ്യം നേതാവുമായ കമൽഹാസനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മദ്രാസ്‌ ഹൈക്കൊടതിയുടെ നോട്ടീസ് നൽകി. സിനിമാ നിര്‍മാണ കമ്പനിയായ പിരമിഡ് സായ്മിറയാണ് കമല്‍ഹാസനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. 
 
പിരമിഡ് സായ്മിറക്ക് 7.75 കോടി കമൽ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കമൽഹാസന് നിർദേശം നൽകി.
 
കമലിന്റെ വിശ്വരൂപം 2 ഈ മാസം പത്തിന് റിലീസ് ചെയ്യാനിരിക്കെയാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് തടയണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്കു നല്‍കാനുള്ള തുക കമലില്‍ നിന്നും ലഭിക്കില്ലെന്നും പിരമിഡ് സായ്മിറ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
 
പിരമിഡ് സായ്മിറയുമായി ചേര്‍ന്ന് കമല്‍ഹാസനു പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഇന്റര്‍ നാഷണല്‍ 'മര്‍മയോഗി' എന്ന ചിത്രം നിര്‍മ്മിക്കാന്‍ ധാരണയായിരുന്നു. ഈ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് തവണകളായി 10.9 കോടി കമൽഹാസന് നൽകിയിരുന്നെന്നും. എന്നാല്‍ ഈ തുക കമല്‍ഹാസന്‍ മറ്റൊരു സിനിക്കായി ചെലവഴിച്ചെന്നുമണ് കമ്പനി പരാതിയിൽ ആരോപിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഗാഹിറ്റുകള്‍ മമ്മൂട്ടിക്ക് പുത്തരിയല്ല, അതൊരു ശീലമാണ്!