Webdunia - Bharat's app for daily news and videos

Install App

മുലയൂട്ടുന്ന അമ്മമാര്‍ എന്തെല്ലാം കഴിക്കണം ?

മുലയൂട്ടുന്ന അമ്മമാര്‍ എന്തെല്ലാം കഴിക്കണം ?

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (12:53 IST)
മുലയൂട്ടുമ്പോള്‍ എന്തെല്ലാം കഴിക്കണമെന്ന സംശയം സ്‌ത്രീകളില്‍ സ്വാഭാവികമാണ്. കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സമയമാണിതെന്ന തോന്നലില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന സ്‌ത്രീകളുമുണ്ട്. ഈ അറിവ് തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

മാംസാഹാരങ്ങള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളുമാണ് മുലയൂട്ടുന്ന സ്‌ത്രീകള്‍ കഴിക്കേണ്ടത്. ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്ന ആഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ചീര, കിഴങ്ങുവര്‍ഗങ്ങള്‍, ക്യാരറ്റ്, മാങ്ങ, ഏത്തക്ക, ഡയറി ഉല്‍പ്പന്നങ്ങള്‍, ചീസ്, പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തണ്ണിമത്തന്‍, അപ്രികോട്ട്, ഓറഞ്ച്, മുന്തിരി എന്നിവ പതിവാക്കണം. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഒഴിവാക്കരുത്.

മുലയൂട്ടുന്ന സ്‌ത്രീകള്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മുലയൂട്ടുന്ന സമയത്ത് ധാരാളം കാൽസ്യം ശരീരം വലിച്ചെടുക്കുന്നതിനാൽ മതിയായ അളവിൽ കാൽസ്യത്തിന്റെ കുറവ് ആഹാരത്തിലൂടെ പരിഹരിച്ചില്ലെങ്കിൽ പിൻക്കാലത്ത് ഒസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗങ്ങള്‍ വരാനിടയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments