ഭക്ഷണം കഴിച്ചയുടനെ സിഗരറ്റ് വലിക്കാറുണ്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഭക്ഷണം കഴിച്ചയുടനെ സിഗരറ്റ് വലിക്കാറുണ്ടോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
സിഗരറ്റ് വലിക്കുന്നത് ശീലമാക്കിയിരിക്കുന്ന ഒരുപാട് പേർ ഉണ്ട്. ഇത് ആരോഗ്യത്തിന് മോശമാണെന്ന് അറിഞ്ഞിട്ടും അത് ഉപേക്ഷിക്കാത്തവർ. ഭക്ഷണം കഴിച്ചയുടനെ പുകവലിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും.
ആ ശീലം ആരോഗ്യത്തിന് കൂടുതൽ അപകടമാണ്. പുകവലി തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടുവരുന്നതാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തില്‍ പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. കൂടാതെ ഇത് ആമാശയത്തില്‍ ക്യാന്‍സർ, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും നിരവധി പഠനങ്ങള്‍ പറയുന്നു.