Publish Date: Fri, 11 May 2018 (12:06 IST)
Updated Date: Fri, 11 May 2018 (12:10 IST)
നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ കൊഴുപ്പടിയുന്ന ഇടങ്ങളിലൊന്നാണ് തുട. ശരീരത്തിലെ ടോക്സിൻസ് തുടയിലാണ് അടിയുക എന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ തുടയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശാരീരിക ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്. ഈ കൊഴുപ്പ് ശരീരത്തിൽ നിന്നും പുറംതള്ളേണ്ടത് എങ്ങനെ എന്ന് ചിന്തിച്ച് കുഴങ്ങിയോ? എന്നാൽ വഴിയുണ്ട്.
വെള്ളം ധാരാളമായി കുടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഇത് വലിയ അളവിൽ സഹായിക്കും. കൊഴുപ്പ് കുറക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ഒരു നല്ല ശീലമല്ല. ഇത് ചിലപ്പോൾ വിപരീത ഫലമാണ് ഉണ്ടാക്കുക. പ്രാതൽ ഒരിക്കലും ഒഴിവാക്കാതിരിക്കുക. ഭക്ഷണം ചെറിയ അളവിൽ ഇടവിട്ട നേരങ്ങളിൽ കഴിക്കുന്നതാണ് ഉത്തമം.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. തുടകളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നടത്തം ഒരു നല്ല വ്യായമം ആണ്. ഇത് ശരീരത്തിന് മൊത്തത്തിൽ തന്നെ ഉന്മേഷം നൽകും. കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നതും തുടകളിലെ കൊഴുപ്പകറ്റാൻ ഉത്തമമാണ്. യോഗ ശീലമാക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരം കാണും.