Webdunia - Bharat's app for daily news and videos

Install App

കണ്ണുകള്‍ തുടിക്കുന്നത് നിസാരമായി തള്ളിക്കളയരുത്; പ്രശ്‌നകാരണം ഇതാണ്

കണ്ണുകള്‍ തുടിക്കുന്നത് നിസാരമായി തള്ളിക്കളയരുത്; പ്രശ്‌നകാരണം ഇതാണ്

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (15:00 IST)
ഭൂരിഭാഗം ആളുകളിലും കണ്ണുതുടിക്കുന്നത് അത്ര ഗൗരവമായി എടുക്കാറില്ല. സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രീയയായി മാത്രമെ ഇതിനെ എല്ലാവരും കാണക്കാക്കാറുള്ളൂ. എന്നാല്‍, പതിവായി ഈ പ്രശ്നം നിരന്തരമായി അലട്ടുന്നവർ ശ്രദ്ധിക്കണം.

പിരിമുറുക്കം, മദ്യപാനം, പുകവലി, അമിതമായ ക്ഷീണം, ഉറക്കമില്ലായമ എന്നിവ മൂലമാണ് കൺ തടങ്ങൾ തുടിക്കുന്നത്.

കൺപോളകളിൽ ഏതെങ്കിലുമൊന്ന് ഇടയ്‌ക്ക് തുടിക്കുന്നത് ദോഷകരമല്ലാത്തതാണെങ്കിലും നിരന്തരം രണ്ടു കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടിരിക്കുന്നതുമായ ഒരവസ്ഥ അപകടകരമാണ്. ഈ അവസ്ഥ നേരിടുന്നവര്‍ എത്രയും വേഗം ഡോക്‍ടറെ സമീപിക്കണം.

ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഡോക്‍ടറെ കാണുന്നതിനൊപ്പം ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഉറങ്ങുക, മദ്യപാനം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കഫീനിന്റെ ഉപയോഗം കുറയ്ക്കുക എന്നിവ അത്യാവശ്യമാണ്.

കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ കുറച്ചു സമയത്തേക്ക് കണ്ണുകൾ അടച്ചുവയ്ക്കുന്നത് നല്ലതാണ്.  കൈവിരൽ ഉപയോഗിച്ച് കൺപോളയിലൂടെ വൃത്താകൃതിയിൽ മസാജ് ചെയ്യുകയോ ചെയ്യുന്നതും ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments