Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അറിയാതെ പോയ ചില മഞ്ഞള്‍ മാഹാത്മ്യങ്ങള്‍!

മഞ്ഞള്‍ ആള് ചില്ലറക്കാരനല്ല!

അറിയാതെ പോയ ചില മഞ്ഞള്‍ മാഹാത്മ്യങ്ങള്‍!
, തിങ്കള്‍, 19 മാര്‍ച്ച് 2018 (14:32 IST)
മഞ്ഞള്‍ ഒരു കറിക്കൂട്ടുമാത്രമല്ല. ഒന്നാന്തരമൊരു വിഷഹാരി കൂടിയാണത്. പാകം ചെയ്യാനെടുക്കുന്ന ആഹാരവസ്തുക്കളില്‍ അല്‍പം മഞ്ഞള്‍ ചേര്‍ക്കുന്നതുകൊണ്ട് വിഷാംശം എന്തെങ്കിലുമുണ്ടെങ്കില്‍ നിര്‍വീര്യമാക്കാം. വ്യവസായികാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യു മഞ്ഞള്‍ വളരെയധികം ഔഷധഗുണങ്ങള്‍ നിറഞ്ഞ സുഗന്ധവിളയാണ്. 
 
സിന്‍ജി ബറേസി സസ്യകുടുംബത്തിലെ മഞ്ഞളിന്‍റെ ശാസ്ത്രനാമം കുരുക്കുമ ലോംഗ് എന്നാണ്. ത്വക്ക് രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലെ പ്രധാന ഘടകമാണ്.
 
അര സ്പൂ ശുദ്ധ മഞ്ഞള്‍പൊടി തിളപ്പിച്ചാറിയ ഒരു ഗ്ളാസ് പാലില്‍ ചേര്‍ത്ത് ഏഴു ദിവസം കഴിക്കുക. ചൊറിഞ്ഞു തടിക്കല്‍ മാറും. 
 
മുഖക്കുരു മാറാന്‍ പച്ചമഞ്ഞള്‍, തുളസിയില, ആര്യവേപ്പില ഇവ ചേര്‍ത്തരച്ചു മുഖത്തുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.
 
തേള്‍, പഴുതാര എന്നിവ കുത്തിയാല്‍ ആ ഭാഗത്തു പച്ചമഞ്ഞളും, തുളസിയിലയും തഴുതാമയിലയും ചേര്‍ത്തരച്ച മിശ്രിതം പുറമെ പുരട്ടുക.
 
വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന ചെറിയ മുറിവുകള്‍ക്കു മഞ്ഞളും വേപ്പിലയും ചേര്‍ത്ത മിശ്രിതം മുറിവില്‍ വെച്ചുകെട്ടിയാല്‍ മതി.
 
കുട്ടികളുടെ കരപ്പന് മഞ്ഞളും, വേപ്പിലയും ചേര്‍ത്തരച്ചു കറുകപ്പുല്ല് ചതച്ചെടുത്ത നീരില്‍ ചേര്‍ത്തു ചൊറിയുള്ള ഭാഗത്തു പുരട്ടുക.
 
ഒരു സ്പൂണ്‍ നെല്ലിക്കപ്പൊടി, ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു സ്പൂണ്‍ ഉലുവാപ്പൊടി എന്നിവ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്തു ദിവസവും രാവിലെ കഴിക്കുന്നതു പ്രമേഹരോഗത്തെ സുഖപ്പെടുത്തും.
 
കുട്ടികളുടെ ചര്‍മം കോമളമായിരിക്കാന്‍ അല്‍പം മഞ്ഞളും ഒലിവോയിലും ചേര്‍ത്തു കുളിക്കുന്നതിന് മുമ്പായി ശരീരത്തില്‍ തടവുക.
 
കൊതുക്, മറ്റു പ്രാണികള്‍ എന്നിവയെ അകറ്റാന്‍ മഞ്ഞളിന്‍റെ ഇല ഉണക്കി കത്തിച്ചു പുകയ്ക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും ഇഞ്ചി കഴിക്കുന്നവരാണോ നിങ്ങൾ?