Publish Date: Wed, 23 Jun 2021 (16:21 IST)
Updated Date: Wed, 23 Jun 2021 (16:23 IST)
കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ പകരുന്നതുമായ വകഭേദമായ ഡെല്‍റ്റാ വേരിയന്റിനെ പറ്റി കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ഇതുവരെയുള്ളതില്‍ ഏറ്റവും വേഗമേറിയതും ശക്തമായതുമായ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വേരിയന്റ് എന്ന് ഡബ്ല്യൂഎച്ച്ഒുടെ ഹെല്‍ത്ത് എമര്‍ജന്‍സി പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മൈക്ക് റയാന്‍ അറിയിച്ചു.
രോഗപ്രതിരോധശേഷിയും ആരോഗ്യവും കുറഞ്ഞ വ്യക്തികളിലാണ് ഈ വൈറസ് കൂടുതല്‍ അപകടകാരിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെയുമല്ല ഡെല്‍റ്റാ വേരിയന്റ് പകരുന്ന രീതിയും വേഗത്തിലാണ്.