Webdunia - Bharat's app for daily news and videos

Install App

സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകുന്നത് നാല്‍പ്പതുകളില്‍ ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Webdunia
ബുധന്‍, 11 ഓഗസ്റ്റ് 2021 (16:24 IST)
ഇരുപതുകളിലും മുപ്പതുകളിലുമാണ് സെക്‌സ് ഏറ്റവും ആസ്വാദ്യകരമാകുന്നത് എന്ന തെറ്റിദ്ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍, സെക്‌സിനും പ്രണയത്തിനും പ്രായവ്യത്യാസമില്ല എന്നതാണ് സത്യം. മാത്രമല്ല നാല്‍പ്പതുകളിലാണ് സെക്‌സ് ഏറ്റവും ആസ്വാദ്യകരമാകുന്നത് എന്ന പഠനങ്ങളുമുണ്ട്. 
 
ദാമ്പത്യ ജീവിതത്തില്‍ സെക്‌സിനുള്ള പ്രധാന്യം എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍, പൊതുവെ മുപ്പതുകളുടെ അവസാനത്തില്‍ ലൈംഗികതയോട് വിരക്തി തോന്നുവരാണ് നമുക്കിടയില്‍ കൂടുതല്‍ പേരും. ഈ ചിന്താഗതി മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. ശരീരത്തിനു ഉണര്‍വും ഉന്മേഷവും നല്‍കുന്നതാണ് ലൈംഗികത എന്ന് ആദ്യം മനസിലാക്കണം. 
 
നാല്‍പ്പതുകളില്‍ ലൈംഗിക ജീവിതം കൂടുതല്‍ സന്തോഷവും ആസ്വാദ്യകരവും ആകുന്നുവെന്നാണ് കനേഡിയന്‍ സ്വദേശികളായ 2,400 പേരില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായത്. 40 നും 59 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. നാല്‍പ്പത് വയസ് കഴിഞ്ഞവരില്‍ സെക്‌സിന് വളരെ പ്രാധാന്യമുണ്ടെന്നാണ് 'ലൈംഗിക ജീവിതവും ബന്ധങ്ങളും' എന്ന വിഷയത്തില്‍ കാനഡയിലെ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന റോബിന്‍ മില്‍ഹൂസണ്‍ പറയുന്നത്. പ്രായമാകും തോറും ലൈംഗിക ചോദന കുറയില്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. 65 ശതമാനം പേരും തങ്ങള്‍ അവസാനമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വളരെ സംതൃപ്തിയോടെയാണെന്ന് ഈ സര്‍വേയില്‍ പറയുന്നുണ്ട്. മാത്രമല്ല, നാല്‍പ്പതുകളില്‍ സ്ത്രീകളിലാണ് ലൈംഗിക ചോദന കൂടുതല്‍ കാണപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം