ആഗോളസൂചികകൾ അനുകൂലമല്ലാതിരുന്നിട്ടും ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ഓഹരിവിപണി സൂചികകൾ. നിക്ഷേപ താൽപര്യം വർധിച്ചതിനെ തുടർന്ന് നിഫ്റ്റി 255 പോയന്റ് ഉയർന്ന് 16,140ലും സെൻസെക്‌സ് 902 പോയന്റ് നേട്ടത്തിൽ 53,852ലുമെത്തി.
മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക 482 പോയന്റ് നേട്ടത്തിൽ 37,344ലും ഐടി സൂചിക 281 പോയന്റ് നേട്ടത്തിൽ 31,478ലുമാണ് വ്യാപാരം നടക്കുന്നത്. ഫാർമ സൂചികകളിലും മുന്നേറ്റം പ്രകടമാണ്.
ജിഎസ്ടി വരുമാനം 1.16 ലക്ഷം കോടിയായതും.ൽക്കരി, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീൽ, സിമെന്റ് തുടങ്ങിയ മേഖലയിലെ ഉത്പാദനവർധനവും വിപണിയെ സ്വാധീനിച്ചു. പ്രതീക്ഷയെ മറികടന്നുള്ള പ്രവർത്തനഫലങ്ങൾ കമ്പനികൾ പുറത്തുവിട്ടതും വിപണിയെ സ്വാധീനിച്ചു. വിദേശ നിക്ഷേപകർ വിപണിയിൽനിന്ന് പിന്മാറുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെ ചെറുകിട നിക്ഷേപകർ വിപണിയിൽ സജീവമായതാണ് മുന്നേറ്റത്തിന് കാരണം.