Webdunia - Bharat's app for daily news and videos

Install App

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

'വാസോ വാഗല്‍ പ്രതികരണം' എന്നാണ് ഇത് അറിയപ്പെടുന്നത്

രേണുക വേണു
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (11:58 IST)
മലവിസര്‍ജനം നടത്തിയ ശേഷം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും കാണപ്പെടുന്നു. ഇതൊരു സ്വാഭാവിക കാര്യമാണ്. മലവിസര്‍ജനത്തിനു ശേഷം ഏതാനും മിനിറ്റുകള്‍ ശാന്തമായി കിടന്നാല്‍ ഈ തളര്‍ച്ച മാറും. 
 
'വാസോ വാഗല്‍ പ്രതികരണം' എന്നാണ് ഇത് അറിയപ്പെടുന്നത്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ അടിവയറ്റിലെ പേശികളില്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. തത്ഫലമായി വാഗസ് നാഡിയില്‍ ഉത്തേജനം ഉണ്ടാകുകയും ഹൃദയമിടിപ്പ് കുറയുകയും ചെയ്യും. ഹൃദയമിടിപ്പ് കുറയുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിലും കുറവുണ്ടാകും. ഹൃദയമിടിപ്പ് മന്ദഗതിയില്‍ ആകുന്നതും രക്തസമ്മര്‍ദ്ദം കുറയുന്നതുമാണ് തളര്‍ച്ചയ്ക്കു കാരണം. 
 
ചെറിയ തലകറക്കവും തളര്‍ച്ചയുമാണ് പ്രധാനമായും തോന്നുക. ഏതാനും മിനിറ്റുകള്‍ വിശ്രമിച്ചാല്‍ ഈ തളര്‍ച്ച ഇല്ലാതാകും. അതേസമയം ക്ഷീണവും തളര്‍ച്ചയും ദീര്‍ഘനേരത്തേക്ക് കാണപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ചിന്തിച്ച് തലപുണ്ണാക്കുന്നവരാണോ, എങ്ങനെ മനസ്സിലാക്കാം

കൈ-കാല്‍ വിരലുകള്‍ കണ്ടാല്‍ നിങ്ങളുടെ ഹൃദയാരോഗ്യം അറിയാം!

പക്ഷികള്‍ എപ്പോഴും 'V' രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

പനിയുള്ളപ്പോൾ കാപ്പി ഒഴിവാക്കുക; കാരണം ഇതാണ്

ക്രെഡിറ്റ് കാര്‍ഡ്, കാര്‍, വീട്: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്!

അടുത്ത ലേഖനം
Show comments