ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?
മറ്റ് ഭക്ഷണ വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ചോറിൽ ബാസിലസ് സെറസ് എന്ന ബാക്ടീര കാണപ്പെടുന്നു
Publish Date: Mon, 25 May 2026 (13:01 IST)
Updated Date: Mon, 25 May 2026 (13:05 IST)
വീട്ടിൽ ചോറ് ബാക്കി വരുമ്പോൾ പിറ്റേ ദിവസം അത് തിളപ്പിച്ചൂറ്റി കഴിക്കുന്ന ശീലം പൊതുവെ മലയാളികൾക്കുണ്ട്. എളുപ്പ പണിക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെങ്കിലും തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് പോലും സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
മറ്റ് ഭക്ഷണ വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ചോറിൽ ബാസിലസ് സെറസ് എന്ന ബാക്ടീര കാണപ്പെടുന്നു. തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് ഈ ബാക്ടീരിയകൾ ആണ്. ബാക്ടീരിയ വളർച്ച തടയാൻ ഉപയോഗിച്ച ശേഷം ചോറ് ഉടനെ തന്നെ തണുത്ത അന്തരീക്ഷത്തിലേക്ക് മാറ്റണം. ബാക്കി വന്ന ചോറ് ഉപയോഗ ശേഷം ഉടനെ ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് നല്ലത്. ഒരു തവണയിൽ കൂടുതൽ ചോറ് തിളപ്പിച്ചൂറ്റി ഉപയോഗിക്കരുത്.
പാചകം ചെയ്ത ഉടനെ തന്നെ ചോറ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ദിവസത്തിൽ കൂടുതൽ ചോറ് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കരുത്. ചോറ് തിളപ്പിച്ചൂറ്റുമ്പോൾ നന്നായി എല്ലാ ഭാഗവും ചൂട് തട്ടി തിളപ്പിക്കാൻ ശ്രദ്ധിക്കണം.