Webdunia - Bharat's app for daily news and videos

Install App

മഴക്കാലത്തെ പ്രധാന രോഗങ്ങളെകുറിച്ച് അറിയണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അരങ്ങേറുന്ന സാംക്രമികരോഗങ്ങളെപ്പറ്റിയുള്ള സാമാന്യാവബോധം രോഗനിവാരണത്തിന് സഹായകമാവും.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ജൂണ്‍ 2025 (11:11 IST)
മഴക്കാല അസുഖങ്ങളാണ് ജലദോഷം, വൈറല്‍പ്പനി, ഛര്‍ദ്ദി, അതിസാരം, മഞ്ഞപ്പിത്തം, ന്യൂമോണി യ,കോളറ തുടങ്ങിയവ. ചികിത്സ കൂടാതെ തന്നെ സുഖംപ്രാപിക്കുന്ന ടൈഫോയ്ഡും എലിപ്പനിയും വര്‍ഷകാലത്താണ് വ്യാപകമാവുന്നത്. അരങ്ങേറുന്ന സാംക്രമികരോഗങ്ങളെപ്പറ്റിയുള്ള സാമാന്യാവബോധം രോഗനിവാരണത്തിന് സഹായകമാവും.
 
കോളറ: ആഹാരത്തില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും പകരുന്ന രോഗം. പനിക്കൊപ്പം കടുത്ത ഛര്‍ദിയും വയറിളക്കവുമുണ്ടാകും. വയറിളകുന്നതു കഞ്ഞിവെള്ളത്തിന്റെ നിറത്തിലാണ്. രോഗി തളര്‍ന്നു വീഴാനിടയുണ്ട്. വേഗത്തില്‍ വൈദ്യസഹായം ലഭ്യമാക്കണം.
 
ടൈഫോയ്ഡ്: മഴക്കാലത്ത് വേഗത്തില്‍ പടരുന്ന മറ്റൊരു രോഗം. രോഗിയുടെയും രോഗാണുവാഹക രുടെയും മലമൂത്രവിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. ഈച്ചകളും രോഗം പടര്‍ത്തും. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണു ലക്ഷണങ്ങള്‍. രക്തപരിശോധന നടത്തി രോഗം നിര്‍ണയിക്കാം.
 
ന്യുമോണിയ: വായുവില്‍ക്കൂടി പകരുന്നു. പിഞ്ചുകുട്ടികള്‍ക്കു ന്യുമോണിയ വരാന്‍ സാധ്യത കൂടുതല്‍. സമയത്തു ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമാകും.
 
മഞ്ഞപ്പിത്തം: ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ രണ്ട് തരത്തിലുള്ള മഞ്ഞപ്പിത്തങ്ങളാണ് സാധാരണയായുള്ളത്. രോഗം വരാതിരിക്കാനായി വാക്സിനേഷനുകളുണ്ട്. ഹെപ്പറ്റൈറ്റിസ് എയാണ് കൂടുതലായും ശുചിത്വമില്ലായ്മയിലൂടെ പകരുന്നത്. വിശപ്പില്ലായ്മ, പനി, വയറുവേദന, ഓക്കാനം, മൂത്രത്തിലും കണ്ണിനും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍.
 
ശ്രദ്ധിക്കേണ്ടത്: വൃത്തിയുള്ള സ്ഥലങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, മലമൂത്ര വിസര്‍ജനം ചെയ്തതിന് ശേഷം കൈ നന്നായി സോപ്പിട്ടു കഴുകുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം, രോഗി കഴിച്ച പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നത് എന്നിവ ഒഴുവാക്കുക.
 
പകര്‍ച്ചപ്പനി: കടുത്തപനി, പേശിവേദന, മൂക്കടപ്പ്, തൊണ്ടകാറല്‍, ഇവയ്‌ക്കൊപ്പം മഴക്കാല കൂടെപ്പിറപ്പായ ജലദോഷം, തുമ്മല്‍, നീരിളക്കം, എന്നിവയെല്ലാം
പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കില്‍
പനികൂടി ടൈഫോയ്ഡ്, ന്യുമോണിയ മഞ്ഞപ്പിത്തം, എന്നിവയായി മാറാവുന്നതാണ്.
 
മഴക്കാല രോഗങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍:
 
1. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
 
2. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം.
 
3. ഭക്ഷണത്തിനു മുന്പും ശേഷവും
സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
 
4. ഭക്ഷണസാധനങ്ങള്‍ കഴിയുന്നതും ചൂടോടുകൂടി മാത്രം കഴിക്കുക.
 
5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കുക.
 
6. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
 
7. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കിണറ്റിലെ ജലത്തില്‍ ക്‌ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
 
8. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്‌ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്.ഇത് നശിപ്പിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സുഗന്ധമുള്ള മെഴുകുതിരികള്‍ മുതല്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ വരെ; ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന വീട്ടുപകരണങ്ങള്‍

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

ഫിഷ് ഫ്രൈ രുചി കൂടണോ? ഇതാ ടിപ്‌സുകള്‍

ഇനി ഒരിക്കലും ലൈംഗിക ബന്ധത്തിലേര്‍പ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ ഏഴുമണിക്കും 11മണിക്കുമിടയിലാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments