കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

ശരാശരി താറാവ് മുട്ട ശരാശരി കോഴിമുട്ടയേക്കാൾ ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ വലുതാണ്.

നിഹാരിക കെ.എസ്
ശനി, 26 ഏപ്രില്‍ 2025 (11:21 IST)
എല്ലാ മുട്ടകളും ഒരുപോലെയല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ ഗുണങ്ങളിലും വലുപ്പത്തിലും വ്യത്യാസമുണ്ട്. താറാവ് മുട്ടകളും കോഴിമുട്ടയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അവയുടെ വലുപ്പവും രൂപവുമാണ്. മറ്റൊന്ന് അതിന്റെ ആരോഗ്യഗുണങ്ങൾ. ശരാശരി താറാവ് മുട്ട ശരാശരി കോഴിമുട്ടയേക്കാൾ ഏകദേശം 1.5 മുതൽ 2 മടങ്ങ് വരെ വലുതാണ്. 
 
താറാവ് മുട്ടകൾക്ക് ഒരു പ്രത്യേക മുട്ടത്തോട് ഘടനയുമുണ്ട്. കോഴിമുട്ടകളുടെയും താറാവ് മുട്ടകളുടെയും നിറം ഇനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. വെള്ള, തവിട്ട്, പച്ച, പിങ്ക്, നീല, ക്രീം നിറങ്ങളിലുള്ള കോഴിമുട്ടകൾ ഉൾപ്പെടെ പല നിറങ്ങളിൽ വരാം. താറാവ് മുട്ടകൾ വെള്ള, ചാര, പച്ച, കറുപ്പ്, നീല, തവിട്ട്, പുള്ളികളുള്ള നിറങ്ങളിൽ വരാം. രണ്ടിന്റെയും ആരോഗ്യ ഗുണങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം;
 
* താറാവ്, കോഴിമുട്ട എന്നിവയിൽ ഒരേ പോഷക ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
 
* രണ്ട് തരം മുട്ടകളിലും പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
 
* രണ്ടിലും നാരുകൾ ഇല്ല. 
 
* ഒരു വലിയ  കോഴിമുട്ടയിൽ ഏകദേശം 71 കലോറി അടങ്ങിയിട്ടുണ്ട്.
 
* ശരാശരി താറാവ് മുട്ടയിൽ 130 കലോറി ഉണ്ട്
 
* താറാവ് മുട്ടകളിൽ കോഴിമുട്ടയേക്കാൾ കൊഴുപ്പ് കൂടുതലാണ്.
 
* താറാവ് മുട്ടയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്
 
* കോഴിമുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ താറാവ് മുട്ടുകാലിൽ ഉണ്ട്.
 
* അലർജിക്ക് കാരണമാകുന്ന പ്രോട്ടീനുകൾ താറാവ് മുട്ടകളിൽ ഇല്ല.
 
* കോഴിമുട്ടയോട് അലർജിയുള്ളവർക്ക് താറാവ് മുട്ട നന്നായി കഴിക്കാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം

ആരോഗ്യമുള്ള പുരുഷബീജം: ചലനശേഷി വര്‍ദ്ധിപ്പിക്കാനും ബീജത്തിന്റെ എണ്ണം കൂട്ടാനും ചില സ്വാഭാവിക വഴികള്‍

തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

അടുത്ത ലേഖനം
Show comments