ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ജനനേന്ദ്രിയങ്ങള്‍ നേരിട്ട് ടോയ്‌ലറ്റ് സീറ്റില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
Publish Date: Fri, 09 Feb 2024 (15:30 IST)
Updated Date: Fri, 09 Feb 2024 (15:33 IST)
വൃത്തിയില്ലാത്ത ടോയ്‌ലറ്റുകളില്‍ നിന്ന് അതിവേഗം രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ടോയ്‌ലറ്റ് സീറ്റുകളില്‍ ഇരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോള്‍ ഏറ്റവും ശ്രദ്ധയോടെ വൃത്തിയാക്കേണ്ട സ്ഥലമാണ് ടോയ്‌ലറ്റ് സീറ്റ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ടോയ്‌ലറ്റ് സീറ്റ് കഴുകാന്‍ മാത്രമായി ചെറിയൊരു ബ്രഷ് കരുതുന്നത് നല്ലതാണ്.
ജനനേന്ദ്രിയങ്ങള്‍ നേരിട്ട് ടോയ്‌ലറ്റ് സീറ്റില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കും മുന്‍പ് ടോയ്‌ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടയ്ക്കുക. ഉപയോഗ ശേഷം ടോയ്‌ലറ്റ് സീറ്റിനു ചുറ്റും വെള്ളം ഒഴിച്ച് വൃത്തിയാക്കണം. ടോയ്‌ലറ്റ് സീറ്റ് ഉപയോഗിക്കുന്നതിനു മുന്‍പും ഇങ്ങനെ വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ടോയ്‌ലറ്റ് സീറ്റുമായി സമ്പര്‍ക്കം പുലര്‍ത്തിയ ശരീരഭാഗങ്ങളില്‍ കൈ കൊണ്ട് സ്പര്‍ശിക്കരുത്.
രേണുക വേണു
Publish Date: Fri, 09 Feb 2024 (15:30 IST)
Updated Date: Fri, 09 Feb 2024 (15:33 IST)