അലക്കിയ തുണി ഉണക്കാന്‍ വിരിക്കുമ്പോള്‍ ഇക്കാര്യം മറക്കരുത് !

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2023 (11:14 IST)
നിങ്ങളുടെ വസ്ത്രങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അലക്കുമ്പോഴും ഉണക്കാനിടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അലക്കാനുള്ള തുണികളെല്ലാം ഒന്നിച്ച് നനച്ച് വയ്ക്കരുത്. ഇളം കളറുള്ള വസ്ത്രങ്ങളും ഡാര്‍ക്ക് കളറുള്ള വസ്ത്രങ്ങളും രണ്ട് തരമായി വേണം സോപ്പ് വെള്ളത്തില്‍ നനച്ചുവയ്ക്കാന്‍. വസ്ത്രങ്ങള്‍ അരമണിക്കൂറില്‍ അധികം സോപ്പ് വെള്ളത്തില്‍ നനച്ചുവയ്ക്കരുത്. സോപ്പ് വെള്ളത്തിന്റെ ഗാഢത വസ്ത്രങ്ങളുടെ നിറം മങ്ങാന്‍ കാരണമാകും. 
 
അടിവസ്ത്രങ്ങള്‍ ഒരിക്കലും മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം അലക്കരുത്. അലക്കിയ ശേഷം വസ്ത്രത്തില്‍ നിന്ന് സോപ്പിന്റെ അംശം പൂര്‍ണമായി നീക്കം ചെയ്യുക. അതായത് അലക്കിയ ശേഷം രണ്ടോ മൂന്നോ തവണയെങ്കിലും വസ്ത്രങ്ങള്‍ വെള്ളത്തില്‍ ഊരിപ്പിഴിയണം. അലക്കിയ ശേഷം വസ്ത്രങ്ങള്‍ ഹാങ്കറില്‍ തൂക്കുന്നതിനേക്കാള്‍ നല്ലത് വിരിച്ചിടുന്നതാണ്. ഹാങ്കറില്‍ തൂക്കുമ്പോള്‍ വസ്ത്രങ്ങള്‍ നീളാനുള്ള സാധ്യത കൂടുതലാണ്. വസ്ത്രങ്ങള്‍ വെയിലത്ത് വിരിച്ചിടുമ്പോള്‍ ഉള്‍ഭാഗം നേരിട്ടു വെയില്‍ കൊള്ളുന്ന പോലെ വിരിക്കണം. ധരിക്കുന്ന സമയത്ത് പുറത്ത് കാണുന്ന ഭാഗം അമിതമായി വെയില്‍ കൊള്ളുന്നത് വസ്ത്രത്തിന്റെ നിറം മങ്ങാന്‍ കാരണമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ മറവിയുണ്ട്; പുതിയ പഠനം പറയുന്നത് ഇതാണ്

പ്രായം ചെന്നാല്‍ ഉയരം കൂടുമോ, കൃത്രിമമായി ഉയരം കൂട്ടാം! ഇക്കാര്യങ്ങള്‍ അറിയാമോ

പുകവലിക്കുന്നതിനേക്കാള്‍ മോശം ശീലമാണ് ഭക്ഷണം കഴിച്ചിട്ട് ദീര്‍ഘനേരം ഇരിക്കുന്നത്!

വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകുമെന്ന് ഭയമുണ്ടോ; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments