മദ്യപിക്കുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ ചെയ്യരുത്; അപകടം ഇരട്ടിയാകും

ഒരു കാരണവശാലും പെപ്‌സി, കോള തുടങ്ങിയ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് മദ്യത്തിനൊപ്പം കുടിക്കരുത്

Webdunia
ബുധന്‍, 1 നവം‌ബര്‍ 2023 (10:18 IST)
മദ്യപാനം ആരോഗ്യത്തിനു എത്ര ദോഷം ചെയ്യുമെന്ന് നമുക്കെല്ലാം അറിയാം. അതേസമയം മദ്യപിക്കുന്നതിനൊപ്പം ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷം ഇരട്ടിയാക്കും. മദ്യപിക്കുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെ കുറിച്ച് പോലും കൃത്യമായ ധാരണ വേണം. ഫ്രൂട്ട്‌സ്, വെജിറ്റബിള്‍ സലാഡ് എന്നിവയാണ് എപ്പോഴും മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ നല്ലത്. 
 
ബീര്‍ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങള്‍ കഴിക്കരുത്. ബര്‍ഗര്‍ പോലെയുള്ള ജങ്ക് ഫുഡ്‌സ് വിഭവങ്ങള്‍ ബീറിനൊപ്പം ചേരില്ല. ബീറിലും ബ്രെഡിലും യീസ്റ്റ് അടങ്ങിയിട്ടുണ്ട്. യീസ്റ്റ് അമിതമായാല്‍ അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. അതുകൊണ്ട് ബീറും ബ്രെഡ് വിഭവങ്ങളും ഒന്നിച്ച് കഴിക്കരുത്. 
 
മദ്യപിക്കുന്നതിനൊപ്പം ഉപ്പ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഫ്രെഞ്ച് ഫ്രൈസ്, ചീസി നാച്ചോസ് എന്നിവ മദ്യത്തിനൊപ്പം കഴിക്കരുത്. കാരണം സോഡിയം കൂടുതലുള്ള സാധനങ്ങള്‍ മദ്യത്തിനൊപ്പം ഉള്ളിലേക്ക് എത്തിയാല്‍ അത് ദഹനത്തെ ബാധിക്കും. ഉപ്പ് കൂടുതലുള്ള സാധനങ്ങള്‍ കഴിച്ചാല്‍ ദാഹം കൂടും. വീണ്ടും വീണ്ടും മദ്യം കുടിക്കാനുള്ള തോന്നലുണ്ടാകും. മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ഇത് കരളിന്റെ ജോലിഭാരം ഇരട്ടിയാക്കുകയും അതുവഴി നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 
 
ഒരു കാരണവശാലും പെപ്‌സി, കോള തുടങ്ങിയ കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് മദ്യത്തിനൊപ്പം കുടിക്കരുത്. ഇത് നിങ്ങളുടെ കരളിനു കൂടുതല്‍ ദോഷം ചെയ്യും. മദ്യത്തിനൊപ്പം ധാരാളം വെള്ളം കുടിച്ചാല്‍ ചെറിയ തോതില്‍ എങ്കിലും ദോഷം കുറയ്ക്കാം. മദ്യം കുടിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കണം. രണ്ട് പെഗില്‍ അധികം മദ്യം ഒരേസമയം കുടിക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'കരീം ബെൻസേമ, പോൾ പോഗ്ബ എന്നിവർ ഇസ്ലാമിക ഐക്കണുകൾ'; ഫുട്‌ബോളിനെതിരെ വർഗീയ പ്രചരണവുമായി ജനം ടിവി

Shigella Alert: ഷിഗെല്ലയിൽ വിറച്ച് കേരളം, 15 പുതിയ കേസുകൾ; കൂടുതൽ പേർ കോഴിക്കോട്

Shwetha Menon : കഴിവുകേടായി കാണരുത്, രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ടെന്ന് ശ്വേത മേനോൻ

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'എനിക്ക് മുമ്പ് പ്രമേഹമുണ്ടായിരുന്നു': 20 കിലോ ഭാരം കുറച്ചതും മരുന്നുകളില്‍ നിന്ന് മുക്തനായതും എങ്ങനെയെന്ന് വെളിപ്പെടുത്തി അമിത് ഷാ

ഈ ലക്ഷണങ്ങളെ വെറുതെ വിടരുത്; വൃക്ക സംബന്ധമായ രോഗങ്ങളെ സൂക്ഷിക്കുക

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കാരണം ഇതായിരിക്കാം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? രാത്രി ഈ ഭക്ഷണരീതി മതി

അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി

അടുത്ത ലേഖനം
Show comments