Publish Date: Fri, 04 Oct 2024 (17:02 IST)
Updated Date: Fri, 04 Oct 2024 (17:04 IST)
തൈര് മലയാളികളുടെ ഭക്ഷണത്തിന്റെ പ്രധാന ഘടകമാണ്. എന്നാല്‍ തൈര് എല്ലാവര്‍ക്കും യോജിച്ച ഭക്ഷണമല്ല. ചില പഠനങ്ങള്‍ പറയുന്നത് ദുര്‍ബലമായ ദഹനവ്യവസ്ഥയുള്ളവര്‍ തൈര് ഒഴിവാക്കണമെന്നാണ്. അല്ലെങ്കില്‍ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ ശരിയായ സമയത്തല്ല തൈര് കഴിക്കുന്നതെങ്കില്‍ അസിഡിറ്റിയുണ്ടാകാനും സാധ്യതയുണ്ട്. തൈരില്‍ കസീന്‍ എന്ന പ്രോട്ടീന്‍ ഉണ്ട്. ഇത് നീര്‍വീക്കത്തിന് കാരാണമാകുകയും സന്ധിവേദയുണ്ടാക്കുകയും ചെയ്യും. കൂടുതല്‍ തൈര് കഴിച്ചാലാണ് ഇതുണ്ടാകുന്നത്.
അതേസമയം ചിലരില്‍ പാലുല്‍പന്നങ്ങള്‍ അലര്‍ജിക്ക് കാരണമാകും. ചൊറിച്ചില്‍, ചര്‍മം വീങ്ങിവരല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. തൈരിന് തണുപ്പിക്കാനുള്ള കഴിവുള്ളതിനാല്‍ നിങ്ങള്‍ കൂടുതല്‍ തണുത്തിരിക്കുന്ന സമയത്ത് ഇത് കഴിക്കരുത്. ദിവസവും തൈര് കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. കൂടുതല്‍ തൈര് കഴിക്കുന്നത് തലവേദനയ്ക്കും കാരണമാകും.