Webdunia - Bharat's app for daily news and videos

Install App

ദിവസവും ഒരു തവണയെങ്കിലും ടോയ്‌ലറ്റില്‍ പോയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?

സ്ഥിരമായ മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുന്നതും ഫൈബറിന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതുമാണ്

രേണുക വേണു
ശനി, 11 മെയ് 2024 (11:12 IST)
ദിവസവും അതിരാവിലെ മലവിസര്‍ജ്ജനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത് നല്ലൊരു ശീലവുമാണ്. എങ്കിലും ദിവസവും മലവിസര്‍ജ്ജനം നടത്തേണ്ടത് അത്യാവശ്യമാണോ? എന്താണ് ഇതേ കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നതെന്ന് നോക്കാം. 
 
നിങ്ങളുടെ ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ ദിവസവും നിങ്ങളുടെ കുടല്‍ തുറക്കുന്നത് അത്യന്താപേക്ഷിതമല്ല. അതായത് ദിവസവും മലവിസര്‍ജ്ജനം നടത്തിയില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷമല്ല. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയത് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും തീര്‍ച്ചയായും മലവിസര്‍ജ്ജനത്തിനു ശരീരം തയ്യാറാകണം. അതില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും രോഗാവസ്ഥയുണ്ടാകുമെന്ന് സാരം. വൈദ്യസഹായം തേടുകയാണ് അതിനുള്ള പ്രതിവിധി. ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, നാരുകള്‍ കുറവായ ഭക്ഷണക്രമം, മറ്റ് രോഗാവസ്ഥ എന്നിവയെല്ലാം നിങ്ങളുടെ മലബന്ധത്തിനു കാരണമായേക്കാം. 
 
സ്ഥിരമായ മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുന്നതും ഫൈബറിന്റെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതുമാണ്. ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

Alzheimers Day: വീട്ടില്‍ പ്രായമായവര്‍ ഉണ്ടോ? ഈ ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റേതാകാം

അടുത്ത ലേഖനം
Show comments