ഡ്രൈ സ്‌കിൻ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നമ്മൾ കഴിക്കുന്ന ആഹാരം, ചർമത്തിൽ ഉപയോഗിക്കുന്ന പ്രൊഡക്ടുകൾ എന്നിവയെല്ലാം ചർമ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്
Publish Date: Mon, 17 Aug 2026 (16:34 IST)
Updated Date: Mon, 17 Aug 2026 (16:55 IST)
എണ്ണമെഴുക്കുള്ള ചർമം പോലെ തന്നെ പരലും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് വരണ്ട ചർമം. വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ പലതരം ചർമ പ്രശ്‌നങ്ങളിലേക്ക് വരണ്ട ചർമം നമ്മെ കൊണ്ടെത്തിക്കും. ചിലർക്ക് അലർജി വരാനും അതുപോലെ മുഖക്കുരു, തടിച്ചു പൊന്തൽ എന്നിവയ്ക്കും സാധ്യത കൂടുതലാണ്. വരണ്ട ചർമത്തിനു കൃത്യമായ പരിരക്ഷ നൽകേണ്ടത് അത്യാവശ്യമാണ്.
നമ്മൾ കഴിക്കുന്ന ആഹാരം, ചർമത്തിൽ ഉപയോഗിക്കുന്ന പ്രൊഡക്ടുകൾ എന്നിവയെല്ലാം ചർമ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ചർമത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ട മോയ്‌സ്ച്വർ കണ്ടന്റ് നഷ്ടപ്പെടുമ്പോഴാണ് ചർമം വരണ്ടു പോകുന്നത്. എണ്ണമെഴുക്ക് ഉള്ള ചർമത്തിൽ മാത്രമല്ല വരണ്ട ചർമത്തിലും മുഖക്കുരു വരാൻ സാധ്യതയുണ്ട്.
വരണ്ട ചർമം ഉള്ളവർ പ്രധാനമായും ചെയ്യേണ്ടത് നന്നായി വെള്ളം കുടിക്കുകയാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കണം. ദിവസത്തിൽ ഒരുപാട് തവണ സോപ്പ് ഉപയോഗിച്ച് മുഖം കഴുകരുത്. ഇടയ്ക്കിടെ മുഖം സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ചർമത്തെ കൂടുതൽ ഡ്രൈ ആക്കും. മുഖം വൃത്തിയാക്കാൻ വരണ്ട ചർമത്തിനു അനുയോജ്യമായ ഫെയ്‌സ് വാഷ് മാത്രം ഉപയോഗിക്കുക.
മുഖം കഴുകി കഴിഞ്ഞാൽ ഉടൻ മോയ്‌സ്ചറൈസർ ഉപയോഗിക്കുക. ചർമം അതിവേഗം വരണ്ടുണങ്ങുന്നവർ പുറത്തിറങ്ങുമ്പോൾ ലിപ് ബാം ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ തേയ്ക്കാൻ മറക്കരുത്. ജലാംശം നിലനിർത്തുന്ന ഭക്ഷണ സാധനങ്ങൾ പ്രത്യേകിച്ച് ഫ്രൂട്ട്‌സ് എന്നിവ ഇടവേളകളിൽ കഴിക്കുക.