Webdunia - Bharat's app for daily news and videos

Install App

Ramadan Fasting Side Effects: റമദാന്‍ നോമ്പ് അത്ര 'ഹെല്‍ത്തി'യല്ല; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്

രേണുക വേണു
ബുധന്‍, 12 മാര്‍ച്ച് 2025 (09:22 IST)
Ramadan Fasting Side Effects: ഇസ്ലാം മതവിശ്വാസികള്‍ റംസാന്‍ വ്രതത്തിലൂടെ കടന്നുപോകുകയാണ്. സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ സൂര്യന്‍ അസ്തമിക്കുന്ന സമയം വരെ ഭക്ഷണം കഴിക്കില്ല എന്നതാണ് ഇസ്ലാം മതവിശ്വാസികളുടെ നോമ്പിന്റെ പ്രത്യേകത. ഭൗതികമായ എല്ലാ സുഖങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക, ആത്മനിയന്ത്രണം അഭ്യസിക്കുക, ശരീരത്തേയും ആത്മാവിനേയും ശുദ്ധീകരിക്കുക എന്നിവയാണ് നോമ്പിന്റെ ലക്ഷ്യം. 
 
അതേസമയം, ശാരീരികമായി ഒട്ടേറെ ദോഷങ്ങളും നോമ്പിന് ഉണ്ട്. പുലര്‍ച്ചെ നന്നായി ഭക്ഷണം കഴിച്ച് പിന്നീട് ഭക്ഷണം കഴിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ഇത് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് പഠനം. ചൂടുകാലത്താണ് ഇസ്ലം മതവിശ്വാസികള്‍ നോമ്പ് ആരംഭിക്കുന്നത്. നോമ്പ് സമയത്ത് വെള്ളം പോലും കുടിക്കുന്നില്ല. കനത്ത ചൂടുള്ളപ്പോള്‍ മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാത്തത് ശരീരത്തില്‍ നിര്‍ജലീകരണത്തിനു കാരണമാകുന്നു. വെള്ളം ധാരാളം കുടിക്കേണ്ട സമയമാണ് ചൂടുകാലം. ഇല്ലെങ്കില്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കും. 
 
വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്ത് കൂടുതല്‍ പേരും അധികം കലോറി അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത്. മണിക്കൂറുകളോളം പട്ടിണി കിടന്ന ശേഷം കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. നോമ്പ് തുറക്കുന്ന സമയത്ത് വളരെ ലഘുവായ ഭക്ഷണം കഴിക്കുകയാണ് ഇതിനു പ്രതിവിധി. നോമ്പ് എടുക്കുന്നവരില്‍ തലവേദന, തലകറക്കം, ഓക്കാനം, രക്തസമ്മര്‍ദ്ദം കുറയല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറ്റകുറച്ചില്‍ എന്നിവയും പ്രകടമാകുന്നു. പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നോമ്പ് പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ധികളില്‍ വേദനയും നീരുമാണോ, ഈ വിറ്റാമിന്റെ കുറവായിരിക്കാം

ബദാം ദുര്‍ബലമായ അസ്ഥികളെ ബലപ്പെടുത്തും; കഴിക്കേണ്ടത് ഇങ്ങനെ

നിരുപദ്രവകരമെന്ന് കരുതുന്ന ഈ 7 ദൈനംദിന ശീലങ്ങള്‍ കാരണം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം!

ചൂടുവെള്ളത്തിലാണോ ദിവസവും കുളിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

പതിനഞ്ച് ദിവസത്തെ വാട്ടര്‍ ഡയറ്റ്; 31കാരിക്ക് ഗുരുതരമായ ബ്രെയിന്‍ ഡിസോഡര്‍!

അടുത്ത ലേഖനം
Show comments