Webdunia - Bharat's app for daily news and videos

Install App

Mustard Health Benefits: എന്ത് കറി വയ്ക്കുമ്പോഴും കടുക് ചേർക്കുക; ആരോഗ്യത്തിനു നല്ലതാണ്

ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന കടുക് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്

WEBDUNIA
ശനി, 4 ജൂലൈ 2026 (17:13 IST)
Mustrad Health Benefits: കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങൾ കടുകിനുണ്ട്. നൂറ് ഗ്രാം കടുകിൽ അടങ്ങിയിരിക്കുന്ന കാലറി 67 ആണ്. ജീവകം എ, സി, ഇ, കെ, ബി 6 എന്നിവ കടുകിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കോപ്പർ എന്നിവയുടെ ഉറവിടം കൂടിയാണ് കടുക്. 100 ഗ്രാം കടുകിൽ 488 മില്ലി ഗ്രാം ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. 455 മില്ലി ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡും നൂറ് ഗ്രാം കടുകിൽ ഉണ്ട്. 
 
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന കടുക് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. നല്ല കൊളസ്‌ട്രോൾ കൂട്ടുകയും അമിത രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ധമനികളിൽ പ്ലേക്ക് അടിയുന്നതും രക്തം കട്ടപിടിക്കുന്നതും തടയുന്നു. കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയതിനാൽ കടുക് പല്ലുകൾക്കും എല്ലുകൾക്കും ശക്തിയേകുന്നു. 
 
ദഹനം മെച്ചപ്പെടുത്താനും ഉമിനീരിന്റെ ഉത്പാദനം കൂട്ടാനും കടുക് നല്ലതാണ്. കടുകിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനത്തിനു നല്ലതാണ്. കടുക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടർച്ചയായി തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്; ഈ ലക്ഷണങ്ങളെ വെറുതെ കാണരുത് !

നല്ല ജീവിതശൈലി ശീലങ്ങള്‍ക്ക് ഭാവിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ കഴിയുമോ? ഇക്കാര്യങ്ങള്‍ അറിയണം

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ആർത്തവം ക്രമംതെറ്റിയാണോ? ചിലപ്പോൾ പിസിഒഡി ആയിരിക്കാം

മഴക്കാലത്ത് ദിവസവും കുളിക്കേണ്ടതുണ്ടോ?, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments