Mustard Health Benefits: എന്ത് കറി വയ്ക്കുമ്പോഴും കടുക് ചേർക്കുക; ആരോഗ്യത്തിനു നല്ലതാണ്
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന കടുക് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്
Publish Date: Sat, 04 Jul 2026 (17:13 IST)
Updated Date: Sat, 04 Jul 2026 (17:18 IST)
Mustrad Health Benefits: കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങൾ കടുകിനുണ്ട്. നൂറ് ഗ്രാം കടുകിൽ അടങ്ങിയിരിക്കുന്ന കാലറി 67 ആണ്. ജീവകം എ, സി, ഇ, കെ, ബി 6 എന്നിവ കടുകിൽ അടങ്ങിയിരിക്കുന്നു. കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കോപ്പർ എന്നിവയുടെ ഉറവിടം കൂടിയാണ് കടുക്. 100 ഗ്രാം കടുകിൽ 488 മില്ലി ഗ്രാം ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. 455 മില്ലി ഗ്രാം ഒമേഗ 6 ഫാറ്റി ആസിഡും നൂറ് ഗ്രാം കടുകിൽ ഉണ്ട്.
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന കടുക് ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. നല്ല കൊളസ്‌ട്രോൾ കൂട്ടുകയും അമിത രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ധമനികളിൽ പ്ലേക്ക് അടിയുന്നതും രക്തം കട്ടപിടിക്കുന്നതും തടയുന്നു. കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയതിനാൽ കടുക് പല്ലുകൾക്കും എല്ലുകൾക്കും ശക്തിയേകുന്നു.
ദഹനം മെച്ചപ്പെടുത്താനും ഉമിനീരിന്റെ ഉത്പാദനം കൂട്ടാനും കടുക് നല്ലതാണ്. കടുകിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനത്തിനു നല്ലതാണ്. കടുക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.