കോളിഫ്‌ളവർ കഴിക്കുന്നത് നല്ലതോ?

നിഹാരിക കെ.എസ്
ശനി, 30 ഓഗസ്റ്റ് 2025 (15:55 IST)
കോളിഫ്ളവര്‍ പലർക്കും അത്ര പ്രിയങ്കരനല്ല. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമെല്ലാം ഇത് ഡീപ് ഫ്രൈ ചെയ്ത് നൽകിയാൽ വലിയ ഇഷ്ടമാകും. വെറുതെ കറി വച്ച് കഴിക്കാൻ താൽപ്പര്യമില്ലാത്ത വിഭവങ്ങളിലൊന്നാണ് ഇത്. പക്ഷേ ആരോഗ്യകരമായ രീതിയില്‍, എന്നുവച്ചാല്‍ അധികം എണ്ണയൊന്നും ചേര്‍ക്കാതെയാണെങ്കില്‍ കൂടെക്കൂടെ കോളിഫ്ളവര്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് കെട്ടോ.
 
കോളിഫ്ളവറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്.  വൈറ്റമിൻ-സി, വൈറ്റമിൻ-കെ, ഫോളേറ്റ് എന്നിവയാണ് കോളിഫ്ളവറിന്‍റെ വലിയ പ്രത്യേകതകള്‍. സ്കിൻ, മുടി, എല്ല്, രക്തക്കുഴലുകള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും മുറിവുകളോ പരുക്കുകളോ പെട്ടെന്ന് ഭേദപ്പെടുത്തുന്നതിനും എല്ലാം സഹായകമായി വരുന്ന ഘടകങ്ങളാണ് വൈറ്റമിൻ-സിയും വൈറ്റമിൻ-കെയും. 
 
ഫോളേറ്റ് ആകട്ടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും കോശങ്ങളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനുമെല്ലാം നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ്. കോശങ്ങളുടെ രൂപീകരണത്തിന് വേണം എന്നതിനാല്‍ തന്നെ ഗര്‍ഭിണികള്‍ക്ക് നിര്‍ബന്ധമായും വേണ്ടൊരു ഘടകമാണ് ഫോളേറ്റ്. വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലും ഗര്‍ഭിണികളുടെ ഡയറ്റിലുമെല്ലാം കോളിഫ്ളവര്‍ സധൈര്യം ഉള്‍പ്പെടുത്താവുന്നതാണ്. ഏത് രോഗമുള്ളവര്‍ക്കും ഇത് ധൈര്യമായി കഴിക്കാവുന്നതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജിന് പരുക്ക്

കേരള ഷെയറില്‍ നിന്ന് മാത്രം ബജറ്റ് റിക്കവറി! ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടവുമായി ദുല്‍ഖര്‍

Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

നല്ല ഉറക്കം ആരാണ് ആഗ്രഹിക്കാത്തത്, ഇക്കാര്യങ്ങള്‍ ശീലമാക്കു

30 ദിവസത്തേക്ക് അരി ഭക്ഷണം നിര്‍ത്തിയാല്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?

ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഇന്ത്യയില്‍ കൂടുന്നു; സമ്മര്‍ദ്ദം യുവ ഹൃദയങ്ങളെ അപകടത്തിലാക്കുന്നത് എന്തുകൊണ്ട്?

കാര്‍ഡിയോളജിസ്റ്റ് പറയുന്നു: ഈ അഞ്ചുസപ്ലിമെന്റുകള്‍ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

അടുത്ത ലേഖനം
Show comments