Publish Date: Fri, 04 Aug 2023 (11:01 IST)
Updated Date: Fri, 04 Aug 2023 (11:03 IST)
ഒരു ദിവസം 2 പിന്റ് അളവില്‍ ബിയര്‍ കുടിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള മാരക പ്രശ്‌നങ്ങളെ ചെറുക്കാന്‍ ബിയറിന് സാധിക്കുമെന്നാണ് പഠനം. ലോ-ഷുഗര്‍ ബിയര്‍ കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. മനുഷ്യ ശരീരത്തിലെ എല്ലിന്റെ കരുത്ത് കൂട്ടാനും ബിയര്‍ ഒരു പരിധി വരെ സഹായിക്കുന്നു.
ബിയര്‍ മികച്ചൊരു ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. അത് ആരോഗ്യത്തിനു നല്ലതാണ്. ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ ഡാര്‍ക്ക് ബിയറുകള്‍ക്ക് സാധിക്കുന്നു. ബിയറില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പുളിപ്പിച്ച ധാന്യത്തില്‍ നിന്നാണ് ബിയര്‍ ഉത്പ്പാദിപ്പിക്കുന്നത്.