മുട്ട കേടായോ എന്ന് എങ്ങനെ അറിയാം?

നല്ല മുട്ടയുടെ മഞ്ഞക്കരു വളരെ കൃത്യമായി വേറിട്ടു നില്‍ക്കും

രേണുക വേണു
ശനി, 2 മാര്‍ച്ച് 2024 (11:18 IST)
ഒരുപാട് പോഷക ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണമാണ് മുട്ട. എന്നാല്‍ ഭക്ഷണത്തിനായി നാം ഉപയോഗിക്കുന്ന മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? 
 
മുട്ട കേടായോ എന്ന് അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് പൊട്ടിച്ചു നോക്കി മണം പിടിക്കുകയാണ്. സള്‍ഫറിന്റെ രൂക്ഷ ഗന്ധം മുട്ടയില്‍ ഉണ്ടെങ്കില്‍ അവ ഭക്ഷ്യയോഗ്യമല്ല. മുട്ട പൊട്ടിക്കുന്നതിനു മുന്‍പ് കുലുക്കി നോക്കുക. കുലുക്കുമ്പോള്‍ വെള്ളം പോലെ ശബ്ദം വരുന്നുണ്ടെങ്കില്‍ അത് ചിലപ്പോള്‍ കേടായി കാണും. മുട്ട പൊട്ടിക്കുമ്പോള്‍ മഞ്ഞക്കരുവും വെള്ള ഭാഗവും മിക്‌സ് ആയി വരികയാണെങ്കില്‍ അവ ഉപേക്ഷിക്കുക.

നല്ല മുട്ടയുടെ മഞ്ഞക്കരു വളരെ കൃത്യമായി വേറിട്ടു നില്‍ക്കും. പാനിലേക്ക് ഒഴിക്കുമ്പോള്‍ നിങ്ങള്‍ തൊടാതെ തന്നെ മഞ്ഞക്കരു ഒലിക്കുകയാണെങ്കിലും അവ ഒഴിവാക്കുക. മുട്ടയില്‍ ബാക്ടീരിയ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് കേടായ മുട്ട കഴിക്കരുത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സാധാരണ ശീലങ്ങള്‍ കാരണം വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിച്ചേക്കാം

മലബന്ധം തടയാന്‍ ഏറ്റവും നല്ല പഴവും പച്ചക്കറിയും ഏതാണെന്നറിയാമോ; പോഷകാഹാര വിദഗ്ധ സോണിയ നാരംഗ് വെളിപ്പെടുത്തുന്നു

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

സ്‌ക്രീന്‍ ടൈംമും സ്‌ട്രെസും സ്‌ട്രോക്കിന്റെ സാധ്യത കൂട്ടും; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

അടുത്ത ലേഖനം
Show comments