Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പ് കഴിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങളോ?

സ്‌കോട്ട്ലൻഡിലെ എഡിൻബർഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിന്റെ സമ്മർദ്ദം കൂട്ടുമെന്നാണ് പറയുന്നത്

Salt
ഭക്ഷണത്തിനു രുചി നൽകുന്ന ഘടകമാണ് ഉപ്പ്. എന്നാൽ ഉപ്പ് അധികമായാൽ എന്തൊക്കെ വിപത്തുകളാണ് മനുഷ്യനെ തേടിയെത്തുകയെന്ന് അറിയാമോ? ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കെല്ലാം അമിതമായ ഉപ്പിന്റെ ഉപയോഗം കാരണമായേക്കാം. അതുകൊണ്ട് ഭക്ഷണത്തിൽ ഉപ്പ് ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. 
 
സ്‌കോട്ട്ലൻഡിലെ എഡിൻബർഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിന്റെ സമ്മർദ്ദം കൂട്ടുമെന്നാണ് പറയുന്നത്. അമിത സമ്മർദ്ദത്തിനു കാരണമായ സ്ട്രെസ് ഹോർമോണുകളുടെ പ്രവർത്തനം ത്വരിതഗതിയിലാക്കാൻ ഉപ്പിന് സാധിക്കും. അമിതമായ ഉപ്പിന്റെ സാന്നിധ്യം ഗ്ലൂക്കോകോർട്ടിസോയ്ഡ്സിന്റെ അളവ് വർധിപ്പിക്കും. പ്രതിരോധത്തേയും മെറ്റാബോളിക് പ്രവർത്തനങ്ങളേയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങളിൽ പറയുന്നു. 
 
അമിതമായ ഉപ്പിന്റെ ഉപയോഗം തലച്ചോറിലെ സ്ട്രെസ് ഹോർമോണിന്റെ അളവ് 60 മുതൽ 75 ശതമാനം വരെ വർധിപ്പിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും അമിത സമ്മർദ്ദം തോന്നുകയും ചെയ്യും. അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മർദ്ദം കൂട്ടുകയും സ്ട്രോക്ക് അഥവാ ശരീരം തളരാനുള്ള സാധ്യത എന്നിവ വർധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾക്കും സാധ്യതയുണ്ട്. 
 
അമിതമായ ഉപ്പിന്റെ ഉപയോഗം ഓർമക്കുറവിലേക്ക് നയിക്കുമെന്നും പഠനങ്ങളിൽ പറയുന്നു. രക്തസമ്മർദ്ദം, തലച്ചോറിന്റെ സമ്മർദ്ദം എന്നിവ വർധിക്കുന്നതിലൂടെ വ്യക്തിയുടെ സ്വഭാവത്തിലും വ്യത്യാസങ്ങൾ കാണപ്പെട്ടേക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍