Webdunia - Bharat's app for daily news and videos

Install App

ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് ഗുണങ്ങൾ ഒരുപാടുണ്ട്

ഒരു ഗ്ലാസ് ചൂടുവെള്ളത്തിന് ഗുണങ്ങൾ ഒരുപാടുണ്ട്

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (11:38 IST)
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ എന്താണ് സംഭവിക്കുക? ഡയറ്റ് ചെയ്യുന്നവർക്ക് ഇത് പതിവാക്കാം. കാരണം ശരീരത്തിലെ കൊഴുപ്പ് കളഞ്ഞ് തടി കുറയ്‌ക്കാൻ സഹായിക്കുന്നതിൽ ബെസ്‌റ്റാണ് ചൂടുവെള്ളം. 
 
വെള്ളം കുടിക്കാതിരിക്കുമ്പോൾ നിരവധി രോ​ഗങ്ങൾ പിടിപ്പെടാം. ശരീരത്തിന് പലതരത്തിലുളള പ്രയാസങ്ങൾ ഉണ്ടാകുന്നു. ഡീഹൈഡ്രേഷൻ പല രോഗങ്ങളിലേക്കും നമ്മളെ നയിക്കുകയും ചെയ്യും. പച്ചവെള്ളം കുടിക്കുന്നതിനേക്കാൾ എന്തുകൊണ്ടും മികച്ചത് ചൂടുവെള്ളം തന്നെയാണ്.
 
ബുദ്ധി ഉണര്‍വ്വ് നല്‍കുന്നതിനും ചർമ്മസംരക്ഷണത്തിനുമെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഏറ്റവും നല്ലതാണ്. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിന് നമ്മുടെ മെറ്റബോളിസം ഉയര്‍ത്താന്‍ സാധിക്കുന്നു. ദഹനം കൃത്യമാക്കുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഇളം ചൂടുള്ള വെള്ളം. രക്തം ശുദ്ധീകരിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. 
 
എല്ലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാൻ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 
 
ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന അവസ്ഥകള്‍ പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള ഓക്‌സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് ഒരിക്കലും വെള്ളം കുടിക്കാതിരിക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments