ഹൃദയസ്തംഭനം ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ഒക്‌ടോബര്‍ 2024 (21:05 IST)
ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നതാണ് ഹൃദയസ്തംഭനം. പലരിലും ശരീരം ലക്ഷണങ്ങള്‍ മുന്‍കൂട്ടി കാണിക്കാറുണ്ട്. എന്നാല്‍ അത് സാരമാക്കാതെ അവഗണിക്കാറാണ് പതിവ്.  അത്തരത്തില്‍ ശരീരം കാണിക്കുന്ന ലക്ഷണമാണ് തലചുറ്റലും ബോധക്ഷയവും. പല കാരണങ്ങള്‍ കൊണ്ടും തലചുറ്റല്‍ ഉണ്ടാകാം. എന്നാല്‍ ഹൃദയസ്തംഭനം ആണെങ്കില്‍ ഉടന്‍ തന്നെ ബോധക്ഷയവും ഉണ്ടാകുന്നു. ഏറ്റവും പ്രധാനപ്പെട്ടതും ഭയപ്പെടുത്തുന്നതുമായ ലക്ഷണമാണ് നെഞ്ചുവേദന. നെഞ്ചില്‍ നിന്ന് തുടങ്ങി ഇടത് കൈയിലേക്കും കഴുത്തിന് ഇടതു വശത്തേക്കും വ്യാപിക്കുന്ന നെഞ്ചുവേദനയാണിത്. ഇത് സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് തിരിച്ചറിയാന്‍ സാധ്യത കുറവാണ്. 
 
അതുകൊണ്ട് തന്നെ സ്ത്രീകളില്‍ കൂടുതലും സൈലന്റ് കാര്‍ഡിയാക് അറസ്റ്റാണ് ഉണ്ടാകാറുള്ളത്. കിതപ്പാണ് മറ്റൊരു ലക്ഷണം. വെറുതെയിരുന്നാല്‍ പോലും ഹൃദയസ്തംഭന സാധ്യതയുള്ളവരില്‍ കിതപ്പ് അനുഭവപെട്ടേക്കാം. ശ്വാസതടസ്സവും ഇത്തരക്കാരില്‍ ഉണ്ടായേക്കാം. ഇവ കൂടാതെ ഉണ്ടാകുന്ന മറ്റൊരു ലക്ഷണമാണ് മനം പിരട്ടലും ഛര്‍ദ്ദിയും. ഇത് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം എങ്കിലും ഇതിനോടൊപ്പം നെഞ്ച് വേദനയും ഉണ്ടാവുകയാണെങ്കില്‍ വൈദ്യ സഹായം തേടണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

അടുത്ത ലേഖനം
Show comments