Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവാക്കളിലെ ഹൃദയാഘാതം; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Heart Attack, Heart Attack Cases Increasing in Youth, Heart Attack in Youth, Heart Attack Preventions, Heart Attack Death
Heart Attack in Youth

പ്രായമായവരിൽ മാത്രമല്ല യുവാക്കളിലും ഹൃദയാഘാതം വർധിച്ചുവരികയാണ്. നവ ജീവിതരീതികളിലൂടെയുണ്ടാകുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ, അമിത സമ്മർദം,  മതിയായ വ്യായാമമോ ചിട്ടയോ ഇല്ലാത്ത അലസമായ ജീവിതം തുടങ്ങിയ കാരണങ്ങളൊക്കെ യുവാക്കളിലെ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ട്. അമിതമായ ലഹരി ഉപയോഗം, പുകവലി, ചികിത്സിക്കാതെയുള്ള രക്തസമ്മർദം എന്നിവയൊക്കെ ഹൃദയാഘാതത്തിനുള്ള അപകട സാധ്യത വീണ്ടും വർധിപ്പിക്കുന്നു. പാരമ്പര്യ ഘടകങ്ങളും ഇക്കാര്യത്തിൽ തള്ളിക്കളയാനാകുന്നതല്ല. കുടുംബത്തിലെ മുൻതലമുറകളിൽ ഹൃദ്രോഗമുള്ളവരാണെങ്കിൽ നമുക്കും ചെറിയ പ്രായത്തിൽ തന്നെ ഹൃദയാഘാതമുണ്ടാകുവാനുള്ള സാധ്യതകളുണ്ട്. 
 
യുവാക്കളിലെ ഹൃദയാഘാതം എത്രത്തോളം ഗുരുതരമാണ്?
 
കൊളാറ്ററൽ സർക്കുലേഷൻ പരിമിതമായതിനാൽ യുവാക്കളിലുണ്ടാകുന്ന ഹൃദയാഘാതം പലപ്പോഴും ഗുരുതരമായവയാണ്. മുതിർന്ന പൗരന്മാരായ രോഗികളിൽ നിന്നും വ്യത്യസ്തമായി യുവാക്കളിൽ അടഞ്ഞുപോയ ധമനികൾക്ക് ചുറ്റുമുള്ള രക്തയോട്ടത്തിന് ബദൽ പാതകൾ വികസിച്ചിട്ടുണ്ടാവില്ല. അതിനാൽ രക്തക്കുഴലിലുണ്ടാവുന്ന തടസ്സങ്ങൾ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചികിത്സയ്ക്കുള്ള സമയം പരിമിതപ്പെടുത്തുകയും ചെയ്യും. 
മുൻകരുതലുകൾ എന്തൊക്കെ?
 
ഹൃദ്രോഗബാധയിൽ നിന്നും രക്ഷനേടുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം നേരത്തേയുള്ള കൊളസ്ട്രോൾ തോതിന്റെ പരിശോധനയാണ്. 20 വയസ്സാകുമ്പോൾ തന്നെ ഓരോരുത്തരും ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യേണ്ടതാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു, പാരമ്പര്യമായി ഹൃദയാഘാതത്തിന്റെ സാധ്യതയുള്ളവർ പ്രത്യേകിച്ചും. ശരീരത്തിൽ ആകെയുള്ള കൊളസ്ട്രോളിന്റെ അളവാണ് ഈ പരിശോധനയിലൂടെ കണ്ടെത്തുന്നത്. 
 
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 
 
രോഗം നേരത്തേ കണ്ടെത്തുന്നതും ചികിത്സയും വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും അതോടൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യമാണ് ഒരോ വ്യക്തിയുടേയും ജീവിതരീതികളും. ഹൃദയാഘാതത്തെ അകറ്റി നിർത്തുന്നതിൽ ആരോഗ്യകരമായ ജീവിതരീതിക്ക് നിർണായക പങ്കാണുള്ളത്. 
 
1. ആരോഗ്യകരമായ ഭക്ഷണശീലം: മധുരവും കൊഴുപ്പും കുറഞ്ഞ ഭക്ഷണങ്ങൾക്ക് ഡയറ്റിൽ മുൻഗണന നൽകാം. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, ലീൻ പ്രോട്ടീൻസ് എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 
 
2. സ്ഥിരമായ വ്യായാമം: ഓരോ ആഴ്ചയിലും ചുരുങ്ങിയത് 150 മിനുട്ടുകളെങ്കിലും എയ്‌റോബിക്‌സ് വ്യായാമങ്ങളോ, കാഠിന്യമേറിയ വ്യായാമമാണെങ്കിൽ ചുരുങ്ങിയത് 75 മിനുട്ടുകളെങ്കിലും മുടങ്ങാതെ വ്യയാമം നിർബന്ധമാക്കണം. 
 
3. പുകവലി ഒഴിവാക്കാം: പുകവലി ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യതകൾ വലിയ തോതിൽ ഇല്ലാതാക്കും. 
 
4. മാനസീക സമ്മർദങ്ങൾ കുറയക്കാം: സ്ഥിരമായ വ്യായാമം, യോഗ, മെഡിറ്റേഷൻ തുടങ്ങിയവയിലൂടെ മാനസീക സമ്മർദം നിയന്ത്രിക്കുവാനാകും. 
 
5. കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ: അപകട സാധ്യതകൾ നേരത്തേ മനസ്സിലാക്കുന്നത് വഴി കൃത്യമായ പരിശോധനകളും ചികിത്സയും സാധ്യമാകും. 
 
യുവാക്കളിൽ ഉയർന്നുവരുന്ന ഹൃദയാഘാത സാധ്യതകൾ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നം തന്നെയാണ്. നേരത്തേയുള്ള കൊളസ്‌ട്രോൾ പരിശോധന, ജീവിതശൈലിയിൽ ആരോഗ്യപരമായ മാറ്റങ്ങൾ വരുത്തുക, യുവാക്കളിൽ ഇത് സംബന്ധിച്ച് കൂടുതൽ ബോധവത്ക്കരണങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ ഹൃദയാഘാത സാധ്യതകൾ കുറയ്ക്കുവാനാകും. Also Read: സതീശന് 31, പണിയില്ലാത്ത ചീഫ് വിപ്പിന് 16; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോർഡിട്ട് യുഡിഎഫ് സർക്കാർ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗരറ്റ് പുകയില്‍ നിന്ന് ശ്വാസകോശം മുക്തമാകാന്‍ എത്ര സമയമെടുക്കും?