Publish Date: Fri, 01 Dec 2023 (10:41 IST)
Updated Date: Fri, 01 Dec 2023 (11:09 IST)
ആഹാരം കഴിച്ച ഉടനെ കുളിക്കുന്നത് കൊണ്ട് ദഹന സംബന്ധിയായ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഭക്ഷണ ശേഷം കുളിക്കുന്നവരില്‍ ദഹനം മെല്ലെയാക്കുകയും ആവശ്യമായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് എത്താതിരിക്കുന്നതിനും കാരണമാകും. അത് കൊണ്ട് ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അത് നിര്‍ത്തുന്നതാണ് നല്ലത്.
ഭക്ഷണ ശേഷം കുളിക്കുന്നവരില്‍ ശ്വാസം മുട്ടല്‍ കണ്ടു വരാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണ ശേഷം സ്ഥിരമായി കുളിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. മാത്രമല്ല കഴിച്ചതിന് ശേഷം കുളിക്കുന്നത് ശ്വാസം മുട്ടല്‍ ഇല്ലാത്തവരില്‍ പോലും അതിന് തുടക്കം കറിക്കാന്‍ കാരണമാകുന്നു.