Publish Date: Sat, 24 Aug 2024 (18:27 IST)
Updated Date: Sat, 24 Aug 2024 (18:34 IST)
ജീവിതത്തില്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ തലവേദന ഉണ്ടാകാത്തവരായി ആരും തന്നെയില്ല. തലവേദന എല്ലാവര്‍ക്കും അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന്‍ അപകടകാരിയാണ്. ഇത് നമ്മുടെ ദൈനംദിനകാര്യങ്ങളെ കുഴപ്പത്തിലാക്കുന്നു. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്‌നമാണ് ഇത്.
ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണമാണെന്ന് കാണാം. എന്നാല്‍ ക്രോണിക് മൈഗ്രേന്‍ ഉള്ളവരില്‍ മാസത്തില്‍ 15ദിവസമോ അതിലധികം ദിവസമോ തലവേദനകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത്തരം തലവേദനകള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ട്. അവ അമിതവണ്ണം, കഫീന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ഉറക്കത്തിലെ താളപ്പിഴകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്.