മുടിയില്‍ എണ്ണ തേച്ചു പത്ത് മിനിറ്റ് ഇരുന്നാല്‍ മതി; കൂടുതല്‍ സമയം വേണ്ട !

മണിക്കൂറുകളോളം തലയില്‍ എണ്ണ തേച്ച് ഇരിക്കുന്നത് മുടിക്ക് നല്ലതല്ല

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2023 (10:19 IST)
മുടിയുടെ ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എണ്ണ തേച്ചുള്ള കുളി. എണ്ണ തേച്ച ശേഷം മുടിയിഴകള്‍ക്കിടയിലൂടെ നന്നായി മസാജ് ചെയ്ത് പത്തോ ഇരുപതോ മിനിറ്റ് കഴിഞ്ഞ് നന്നായി ഷാംപൂ ഉപയോഗിച്ച് കുളിക്കുകയാണ് പൊതുവെ നമ്മുടെ ശീലം. എന്നാല്‍ എണ്ണതേയ്ക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
മണിക്കൂറുകളോളം തലയില്‍ എണ്ണ തേച്ച് ഇരിക്കുന്നത് മുടിക്ക് നല്ലതല്ല. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ എണ്ണ തേച്ച് ഇരിക്കുന്നവര്‍ നമുക്കിടയിലുണ്ടാകും. അങ്ങനെ തലയില്‍ നന്നായി എണ്ണ തേച്ച് മണിക്കൂറോളം ഇരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. അന്തരീക്ഷത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍ തലയില്‍ പറ്റിപിടിക്കാന്‍ ഇത് കാരണമാകും. അതിന്റെ ഫലമായി തലയില്‍ ചെളി നിറയുകയും പെട്ടന്ന് താരന്‍ പോലുള്ള പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യും. 
 
മുടിയില്‍ തേയ്ക്കുന്ന എണ്ണയുടെ അളവിലും നിയന്ത്രണം വേണം. എണ്ണ അധികമായാല്‍ അത് കഴുകി കളയാന്‍ ആവശ്യമായ ഷാംപൂവിന്റെ അളവും വര്‍ധിപ്പിക്കേണ്ടിവരും. ഇത് മുടിക്ക് നല്ലതല്ല. മുടിയെ പെട്ടന്ന് ഡ്രൈ ആക്കുകയും അതുവഴി മുടിയിഴകള്‍ പെട്ടന്ന് പൊട്ടി പോകുകയും ചെയ്യും. 
 
എണ്ണ തേച്ച ശേഷം മുടി വളരെ ടൈറ്റില്‍ കെട്ടിവയ്ക്കുന്ന ശീലമുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം. ഇങ്ങനെ ചെയ്താല്‍ മുടിയിഴകള്‍ പെട്ടന്ന് പൊട്ടി പോകും. മുടി കഴുകാന്‍ ഉപയോഗിക്കുന്ന ഷാംപൂവും മുടിയില്‍ ഉപയോഗിക്കുന്ന ഹെയര്‍ ഓയിലും ഡോക്ടറുടെ നിര്‍ദേശം തിരഞ്ഞെടുക്കുന്നതാണ് അത്യുത്തമം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

കർക്കിടകത്തിൽ മുരിങ്ങയില പ്രശ്‌നക്കാരനാണോ?

തലയിണയില്‍ തലയിടുന്ന നിമിഷം ഉറങ്ങുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്!

ഒന്നര വര്‍ഷത്തിനുള്ളില്‍ 67 കിലോഗ്രാം ഭാരം കുറച്ച് യുവതി; ഒരു മിനിറ്റില്‍ പരമാവധി കലോറി കത്തിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പങ്കുവെക്കുന്നു

എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments