വെറും വയറ്റില്‍ ഈ ഫ്രൂട്ട്‌സ് കഴിക്കരുത് ! പതിയിരിക്കുന്നത് അസിഡിറ്റി

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളുണ്ട്

രേണുക വേണു
വെള്ളി, 19 ജൂലൈ 2024 (13:11 IST)
ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 
 
അതേസമയം രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. സിട്രസ് പഴങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്. ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം എന്നിവ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. സിട്രസ് പഴങ്ങളില്‍ പിഎച്ച് ലെവല്‍ കുറവാണ്. ഇത് അസിഡിറ്റിക്ക് കാരണമാകും. 
 
മാമ്പഴം, നാരങ്ങ, ഓറഞ്ച്, പ്ലംസ്, മുന്തിരി, പൈനാപ്പിള്‍, ബ്ലൂബെറീസ്, തക്കാളി എന്നിവയെല്ലാം ആസിഡിറ്റി നിറഞ്ഞ പഴങ്ങളാണ്. 
 
ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും. വയറിന് അസ്വസ്ഥത ഉണ്ടാക്കും. 
 
പ്രഭാത ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം ഫ്രൂട്ട്സ് കഴിക്കാവുന്നതാണ്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പകരം ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വയറുനിറച്ച് അത്താഴം കഴിച്ചതിനു ശേഷം രാത്രി കിടക്കുന്നതിനു മുന്‍പ് ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന ശീലമുണ്ടോ?

യൂറിക് ആസിഡ് വല്ലാതെ കൂടുന്നുണ്ടോ? ചായക്കൊപ്പം കഴിക്കുന്ന ഈ 3 വിഭവങ്ങൾ ഉടൻ ഒഴിവാക്കുക!

ദോഷകരമല്ലെന്ന് തോന്നുമെങ്കിലും ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments