Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫിഷ് സ്പാ ചെയ്യുന്നവർ ശ്രദ്ധിക്കുക മാരക രോഗങ്ങൾ നിങ്ങളെ ബാധിക്കാം

ഫിഷ് സ്പാ ചെയ്യുന്നവർ ശ്രദ്ധിക്കുക മാരക രോഗങ്ങൾ നിങ്ങളെ ബാധിക്കാം
, വെള്ളി, 6 ഏപ്രില്‍ 2018 (12:35 IST)
ഫിഷ് സ്പാ ഇന്ന് വളരെ ജനപ്രീതിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ മാളുകളിലേയും ബ്യൂട്ടിപാർലറുകളിലേയും പ്രധാന ആകർഷണമാണ് ഇപ്പോൾ ഫിഷ് സ്പാ. കാലുകളിലെ മൃത കോശങ്ങളെ ഒഴിവാക്കാൻ നല്ല മാർഗ്ഗം തന്നെയാണ് ഈ രീതി. എന്നാൽ ഇത് ഹെപ്പറ്റൈറ്റിസ് ബി, എച്ച് ഐ വി തുടങ്ങി മാരക അസുഖങ്ങൾ പടരുന്നതിന് കാണമാകാം.
 
മീനുകളിലൂടെ എങ്ങനെയാണ് ഈ അസുഖങ്ങൾ പടരുക എന്നാവും ആളുകളുടെ പ്രധാന സംശയം. എന്നാൽ മീനുകളിലുടെ ഇത്തരം രോഗാണുക്കൾക്ക് പടരാൻ സാധിക്കില്ല എന്നത് വാസ്തവം തന്നെ. എന്നാൽ സ്പാക്ക് ഉപയോഗിക്കുന്ന വെള്ളത്തിലൂടെ ഇത്തരം അസുഖങ്ങൾ വേഗത്തിൽ പടർന്നു പിടിക്കും. ഒന്നിലധികം പേർ ഒരേ വെള്ളം ഉപയോഗിക്കും എന്നതാണ് ഇത് സുരക്ഷിതമല്ല എന്ന് പറയാനുള്ള പ്രധാന കാരണം. 
 
ഫിഷ് സ്പാ ചെയ്യുന്ന ആളുകളുടെ കാലുകളിലെ മുറിവുകളിലൂടെ രോഗാണുക്കൾ വെള്ളത്തിലേക്ക് പടരാം. ഈ വെള്ളം തന്നെ അടുത്തയാൾ ഉപയോഗിക്കുമ്പോൾ രോഗാണു അയാളുടെ ശരീരത്തിലേക്ക് പ്രവേശിക്കും. രോഗങ്ങൾ പടർന്നു പിടിക്കാൻ വലിയ മുറിവുകൾ വേണം എന്ന് നിർബന്ധമില്ല കാണാനാകാത്ത മുറിവുകളിലൂടെ കൂടി രോഗാണുക്കൽ പടർന്നു പിടിക്കാം. മാത്രമല്ല വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാതെയാണ് മിക്ക സ്പാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൃ​ക്ക​ക​ളും തകരാറിലാകും; പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം