ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നതിനെ മിക്കവാറും ആളുകൾ പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമായി പറഞ്ഞു തരാൻ പലർക്കും കഴിയാറുമില്ല എന്നതാണ് വാസ്തവം. അതേസമയം ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല എന്ന അഭിപ്രായക്കാരാണ് ചിലർ.
ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കൂടിക്കുന്നത് അത്ര നല്ലതല്ല എന്നത് തന്നെയാണ് സത്യം. ഭക്ഷണം കഴിക്കുന്നതിനുമുൻപും കഴിച്ചതിനു ശേഷവും വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തും. ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കാം എന്നതുകൊണ്ടാണ് ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് നല്ലതല്ല എന്ന് പറയാൻ കാരണം. അസിഡിറ്റി ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് കാരണമാക്കും
ഭക്ഷണം ദഹിപ്പിക്കാൻ വെള്ളം അത്യാവശ്യമാണ് അതിനാൽ ഭക്ഷണം കഴിച്ചതിന് ശേഷം ദഹനത്തിനാവശ്യമായ വെള്ളം കുടിക്കണം. ഭക്ഷണം കഴിക്കുന്നതിന് 2 മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണത്തിനായി ആമാശയത്തെ ക്രമപ്പെടുത്താൻ സഹായകമാണ്.