സ്ഥിരമായി പാല്‍ കുടിക്കാമോ?

പാലും പാല്‍ ഉല്‍പ്പന്നങ്ങളും സ്ഥിരമായി കഴിക്കുന്ന ചിലരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്

രേണുക വേണു
വെള്ളി, 9 ഫെബ്രുവരി 2024 (10:36 IST)
ശരീരത്തിനു ഗുണം ചെയ്യുന്ന പോഷകങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. പാല്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു കൊണ്ട് ശരീരത്തിനു ദോഷങ്ങളൊന്നും ഇല്ല. പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്..! 
 
പാലും പാല്‍ ഉല്‍പ്പന്നങ്ങളും സ്ഥിരമായി കഴിക്കുന്ന ചിലരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്നമുണ്ടാകും. പാല്‍ കുടിക്കുമ്പോള്‍ അത്തരം അസ്വസ്ഥതകള്‍ തോന്നുന്നുണ്ടെങ്കില്‍ കുറയ്ക്കുന്നതാണ് നല്ലത്. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക. 
 
പാല്‍ കുടിക്കുമ്പോള്‍ വയറിന് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ ഏതാനും ദിവസം അത് ഒഴിവാക്കുന്നത് ഉചിതമാണ്. പാല്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ മറ്റ് പ്രശ്നങ്ങളൊന്നും തോന്നുന്നില്ലെങ്കില്‍ പാല്‍ തന്നെയാണ് വില്ലന്‍ എന്ന് മനസ്സിലാക്കാം. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടോസ് ചിലരില്‍ അലര്‍ജിക്ക് കാരണമാകുന്നു. അത്തരക്കാരും പാല്‍ പരമാവധി ഒഴിവാക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

അടുത്ത ലേഖനം
Show comments