കഠിനമായ വ്യായാമം ചെയ്യരുത്; റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ഫെബ്രുവരി 2026 (18:18 IST)
കഠിനമായ ശാരീരിക വ്യായാമത്തിന്റെ ഫലമായി വൃക്കയ്ക്ക് പരിക്കേറ്റ കൊല്‍ക്കത്തയില്‍ നിന്നുള്ള 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ ഈയടുത്തിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, കൗമാരക്കാരന് റാബ്‌ഡോമയോളിസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണെന്നാണ്. കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിലൂടെ പേശികളില്‍ പരിക്കുകള്‍ ഏല്‍ക്കുകയും ഇത് പേശി നാരുകളുടെ വിഷ ഘടകങ്ങള്‍ രക്തപ്രവാഹത്തിലും വൃക്കകളിലും പ്രവേശിക്കുന്നതിന് കാരണമാകുന്നു.
 
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആ കുട്ടി വീട്ടില്‍ ഒരു മണിക്കൂറിലധികം ഇടവേളയില്ലാതെ ദിവസവും തുടര്‍ച്ചയായി വ്യായാമം ചെയ്തിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പതുക്കെ, അവന് രണ്ട് കാലുകളിലും കടുത്ത വേദനയും ബലഹീനതയും അനുഭവപ്പെടാന്‍ തുടങ്ങി. കടും ചുവപ്പ് നിറത്തിലുള്ള മൂത്രം പുറന്തള്ളാന്‍ തുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ പരിഭ്രാന്തരായപ്പോള്‍, അവര്‍ അവനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 
റാബ്‌ഡോമയോളിസിസിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്:
 
പേശികളിലെ വീക്കം
പേശികളിലെ ബലഹീനത
പേശികളിലെ മൃദുത്വവും വേദനയും
തവിട്ട്, ചുവപ്പ് അല്ലെങ്കില്‍ ചായ നിറത്തിലുള്ള ഇരുണ്ട മൂത്രം
നിര്‍ജ്ജലീകരണം
മൂത്രമൊഴിക്കല്‍ കുറയല്‍
ഓക്കാനം
ബോധം നഷ്ടപ്പെടല്‍
റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ നേരിയതോ കഠിനമോ ആകാം, സാധാരണയായി പേശികള്‍ക്ക് പരിക്കേറ്റതിന് ശേഷം ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ ഇത് കാണുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗണിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും 60-80% വൃക്കകളുടെ പ്രവര്‍ത്തനവും നഷ്ടപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ അറിയണം

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

അടുത്ത ലേഖനം
Show comments