Publish Date: Sat, 28 Oct 2023 (17:10 IST)
Updated Date: Sat, 28 Oct 2023 (17:14 IST)
സുഗമമായ ഉറക്കത്തിനു തലയിണ കൂടിയേ തീരൂ. എന്നാല്‍ തലയിണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
മലര്‍ന്നു കിടക്കുന്നതിനു പകരം ഒരുവശം ചരിഞ്ഞു കിടക്കുന്നതാണ് നല്ലത്
തല കൂടുതല്‍ ഉയര്‍ത്തി വയ്ക്കുമ്പോള്‍ കൂര്‍ക്കം വലിയുണ്ടാകും
മലര്‍ന്നു കിടന്നു ഉറങ്ങുന്നവര്‍ തലയിണ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്
ചരിഞ്ഞു കിടക്കുമ്പോള്‍ ചെറിയ, കട്ടി കുറഞ്ഞ തലയിണ ഉപയോഗിക്കാം
കിടക്കുമ്പോള്‍ തല കഴുത്തിനേക്കാള്‍ വളരെ പൊങ്ങി നില്‍ക്കുന്ന തരത്തിലുള്ള തലയിണ ഒരിക്കലും ഉപയോഗിക്കരുത്
കട്ടി കൂടിയ തലയിണ പലപ്പോഴും കഴുത്ത് വേദനയ്ക്ക് കാരണമാകും
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു തലയിണ ഉപയോഗിക്കരുത്
തലയിണ കവറുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകുന്നത് നല്ലതാണ്