ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ കുറയ്ക്കും, ആന്റിഓക്‌സിഡന്റിന്റെ കലവറ; ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 ജനുവരി 2024 (09:36 IST)
Dates Health Tips: ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് കൂടുതല്‍ പറയേറണ്ട കാര്യമില്ല. ആന്റിഓക്‌സിഡന്റുകളുടെയും അവശ്യവിറ്റാമിനുകളുടെയും കലവറയാണ് ഈന്തപ്പഴം. നൂറുഗ്രാം ഈന്തപ്പഴത്തില്‍ 277 കലോറി ഊര്‍ജമാണുള്ളത്. 75ഗ്രാം കാര്‍ബോഹൈഗ്രേറ്റും രണ്ടുഗ്രാം പ്രോട്ടീനും ഏഴുഗ്രാം ഫൈബറും ഉണ്ട്. കൂടാതെ പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം, അയണ്‍ എന്നിവ ധാരാളം ഉണ്ട്. പഠനങ്ങള്‍ പറയുന്നത് ദിവസവും 3-5 ഈന്തപ്പഴം കഴിക്കുന്നത് വിവിധ രോഗങ്ങള്‍ വരുന്നത് തടയുമെന്നാണ്. കരോട്ടനോയിഡ്, ഫ്‌ലാവനോയിഡ്, ഫെനോലിക് ആസിഡ് തുടങ്ങിയ അത്യാവശ്യ ആന്റിഓക്‌സിഡന്റുകളാണ് ഈന്തപ്പഴത്തിലുള്ളത്. കരോട്ടനോയിഡ് ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. ഫ്‌ലാവനോയിഡ് അണുബാധയുണ്ടാക്കുന്നത് തടയുന്നു. 
 
കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു. മലബന്ധം തടയുകയും മലത്തിലെ അമോണിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ബ്രെയിന്‍ ഡീജനറേറ്റ് മൂലമുണ്ടാകുന്ന അഴ്‌സിമേഴ്‌സ് രോഗ സാധ്യതയും ഈന്തപ്പഴം കുറയ്ക്കുന്നു. ഈന്തപ്പഴത്തിന് ബാക്ടീരിയല്‍ ഇന്‍ഫക്ഷനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. മരണകാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയേയും ന്യുമോണിയയേയും ചെറുക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സാധാരണ കഴിക്കുന്ന മരുന്നുകള്‍ ഉഷ്ണതരംഗങ്ങളെ കൂടുതല്‍ അപകടകരമാക്കും; ഇക്കാര്യങ്ങള്‍ അറിയണം

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടി ഇടുന്ന ശീലമുണ്ടോ?

യൂറിക് ആസിഡ് വല്ലാതെ കൂടുന്നുണ്ടോ? ചായക്കൊപ്പം കഴിക്കുന്ന ഈ 3 വിഭവങ്ങൾ ഉടൻ ഒഴിവാക്കുക!

ദോഷകരമല്ലെന്ന് തോന്നുമെങ്കിലും ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments