Publish Date: Wed, 04 Oct 2023 (16:00 IST)
Updated Date: Wed, 04 Oct 2023 (16:01 IST)
പ്രകൃതി ദത്തമായ ഒരു ക്ലെന്‍സിംഗ് ഏജന്റ് ആണ് തൈര് വരണ്ട ചര്‍മ്മം മിക്കവരുടെയും പ്രശ്‌നമാണ് ഇതിനു തൈരിനെക്കാള്‍ മികച്ച പ്രതിവിധിയില്ല തൈര് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. തൈരിന്റെ ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങള്‍ ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. പച്ചമഞ്ഞള്‍ തേന്‍,കടലമാവ് , തൈര് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഫേസ് മാസ്‌ക് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഫേസ് മാസ്‌ക് ആണ് തൈരും നാരങ്ങ നീരും ചേര്‍ത്ത മിശ്രിതം.
വെയില്‍ കൊള്ളുന്നത് മൂലമുള്ള മുഖത്തെ കരുവാളിപ്പിന് ഉത്തമമാണ് തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍. തൈരില്‍ അല്പം മഞ്ഞപ്പൊടി ചേര്‍ത്ത് ഇളക്കി ഈ മിശ്രിതം മുഖത്ത് പുരട്ടി അല്പ സമയം മസാജ് ചെയ്താല്‍ വെയിലേറ്റ കരിവാളിപ്പ് മാറി മുഖത്തിന് തിളക്കവും നിറവും ലഭിക്കും. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവക്കുള്ള നല്ല മരുന്നു കൂടിയാണ് തൈര് ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ആണ് ടാന്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Wed, 04 Oct 2023 (16:00 IST)
Updated Date: Wed, 04 Oct 2023 (16:01 IST)