Publish Date: Thu, 30 Jan 2020 (16:02 IST)
Updated Date: Thu, 30 Jan 2020 (16:07 IST)
ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിലും ഇന്ത്യയിലും അതീവ ജാഗ്രതയിലാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
ധാരാളം വെള്ളം കുടിക്കുക.
പരിസര, വ്യക്തി ശുചിത്വം പാലിക്കുക.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
മാംസവും മുട്ടയും പാതിവേവിച്ചവ കഴിക്കരുത്.
പനി, ജലദോഷം എന്നീ അസുഖങ്ങൾ ഉള്ളവരുമായി അടുത്തിടപഴകരുത്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എപ്പോഴും ഒരു തുവാല കരുതുക.