Webdunia - Bharat's app for daily news and videos

Install App

രാത്രി പല്ല് തേയ്ക്കാന്‍ മടിയുള്ളവരാണോ?

രാവിലെ പല്ല് തേക്കുന്നത് വായ്‌നാറ്റം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ്

രേണുക വേണു
ചൊവ്വ, 22 ജൂലൈ 2025 (12:13 IST)
Brushing

അശ്രദ്ധയും മടിയും കാരണം നമ്മളില്‍ പലരും പല്ലുകളുടെ ആരോഗ്യം സൂക്ഷിക്കാന്‍ മറന്നുപോകുന്നവരാണ്. ദിവസവും രണ്ട് നേരം നന്നായി പല്ല് തേക്കണമെന്നാണ് ദന്തവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രാവിലെ മാത്രം പല്ല് തേക്കുന്നതാണ് ഭൂരിഭാഗം ആളുകളുടേയും പൊതുവെയുളള ശീലം. രാവിലെയാണോ രാത്രിയാണോ പ്രധാനമായും പല്ല് തേക്കേണ്ടത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം രാത്രി എന്നാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പാണ് ഏറ്റവും ശ്രദ്ധയോടെ പല്ലുകളും വായയും വൃത്തിയാക്കേണ്ടത്. 
 
രാവിലെ പല്ല് തേക്കുന്നത് വായ്‌നാറ്റം അകറ്റുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ രാത്രി പല്ല് തേക്കുന്നതിന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ട്. പല്ലുകളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ രാത്രി നിര്‍ബന്ധമായും പല്ല് തേക്കണം. രാത്രി പല്ലും വായയും വൃത്തിയാക്കാത്തവര്‍ക്ക് ദന്തരോഗങ്ങള്‍ എളുപ്പം വരുമെന്നാണ് പഠനം. 
 
രാത്രി ഉറങ്ങുമ്പോള്‍ ഉമിനീര്‍ ഉത്പാദനം താരതമ്യേന കുറവാണ്. ഉമിനീര്‍ ഉത്പാദനം കുറയുമ്പോള്‍ അത് ആസിഡ് ലെവല്‍ ഉയരാന്‍ കാരണമാകും. അപ്പോഴാണ് പല്ലുകളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും വായയിലും ഉണ്ടാകുമ്പോള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം അധികരിക്കും. അത് പല്ലുകളെ സാരമായി ബാധിക്കും. ഇത് ഒഴിവാക്കാനാണ് രാത്രി നിര്‍ബന്ധമായും പല്ല് തേക്കണമെന്ന് പറയുന്നത്. രാത്രി പല്ല് തേക്കാതെ കിടക്കുമ്പോള്‍ പല്ലില്‍ മഞ്ഞ നിറത്തിലുള്ള കറ പിടിക്കാന്‍ സാധ്യത കൂടുതലാണ്. രാത്രി പല്ല് തേക്കുമ്പോള്‍ അത് വായ്‌നാറ്റം കുറയാനും സഹായിക്കും. രാത്രി പല്ല് തേയ്ക്കുന്നതിനൊപ്പം നാക്ക് കൂടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഭക്ഷണവും നിങ്ങളുടെ ഉറക്കവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

വിസറല്‍ അല്ലെങ്കില്‍ വയറിലെ കൊഴുപ്പ് അപകടകരമാകുന്നത് എന്തുകൊണ്ടാണെന്നറിയാമോ

കഫക്കെട്ട് ഉള്ളപ്പോൾ മുട്ട കഴിക്കാമോ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗ വ്യാപനം പാക്കിസ്ഥാനില്‍; 30ശതമാനത്തിലധികം പേര്‍ക്കും രോഗം!

അടിവസ്ത്രത്തിനു നല്ലത് ബോക്‌സർ ടൈപ്പുകൾ; പറയാൻ കാരണമുണ്ട്

അടുത്ത ലേഖനം
Show comments