Webdunia - Bharat's app for daily news and videos

Install App

കറിവേപ്പില വെറും ‘കറിവേപ്പില’ അല്ല, ഗുണങ്ങൾ ഏറെ!

Webdunia
ശനി, 21 ജൂലൈ 2018 (15:22 IST)
ഭക്ഷണത്തിന് മണവും രുചിയും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരും തന്നെ കഴിക്കാറില്ല. കറിവേപ്പിലയെ വെറും ‘കറിവേപ്പില’ ആക്കുന്നവർക്ക് അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും. കറിവേപ്പിലയുടെ ഗുണങ്ങൾ പലർക്കും അറിയത്തില്ല.
 
ഇന്ത്യയിലും ചില അയല്‍രാജ്യങ്ങളിലും ആഹാരങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുള്ളതാണ് കറിവേപ്പില. വളരെയധികം ഗുണമേന്‍മയേറിയ ഒറ്റ മൂലിയാണ് കറിവേപ്പില. കറിവേപ്പില അഴകിനും ആരോഗ്യത്തിനും നല്ലതാണ്. 
 
കിഡ്നി പ്രശ്നങ്ങള്‍ ,കണ്ണു രോഗങ്ങള്‍ അകാല നര ,ദഹന സംബന്ധമായ അസുഖങ്ങള്‍ ,മുടികൊഴിച്ചില്‍ .ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില. പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യാം .
 
ജീവകം എ ധാരാളമുള്ള കറിവേപ്പില. ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ളതിനാൽ തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു.  
 
നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. ആഹാരങ്ങളില്‍ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ മൂല്യമെന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments